‘ഇത് മമ്മ, അത് ഡാഡ’; കുഞ്ഞനിയനെ പഠിപ്പിച്ച് യാഷിന്റെ മകൾ- ക്യൂട്ട് വീഡിയോ

തെന്നിന്ത്യയുടെ പ്രിയ സൂപ്പർതാരങ്ങളുടെ പട്ടികയിലേക്ക് കെ ജി എഫിലൂടെ ഇടം നേടിയ നടനാണ് യാഷ്. റോക്കി ഭായിയായി യാഷ് ഹൃദയം കീഴടക്കിയപ്പോൾ അഭിനയജീവിതത്തിൽ നിന്നും യാഷിന്റെ സഖിയായി രാധിക പണ്ഡിറ്റും പ്രേക്ഷകരുടെ ഇഷ്ടം നേടി. യാഷിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. യാഷിനെയും രാധികയെയും പോലെ മക്കളും സമൂഹമാധ്യമങ്ങളിൽ താരമാണ്.

ഐറ, യഥർവ് എന്നിങ്ങനെയാണ് മക്കളുടെ പേര്. ഐറയും യഥർവും തമ്മിൽ ഒരു വയസ് മാത്രമാണ് വ്യത്യാസം. അതുകൊണ്ടുതന്നെ കൂട്ടുകാരെപ്പോലെയാണ് കുട്ടികൾ വളരുന്നത്. അതേസമയം, ഇടയ്ക്ക് ചേച്ചിയായും അമ്മയായുമെല്ലാം കുഞ്ഞനിയനോട് പെരുമാറാറുണ്ട് കുഞ്ഞ് ഐറ. ഇപ്പോഴിതാ, യഥർവിനെ പഠിപ്പിക്കുന്ന ഐറയുടെ വീഡിയോ ശ്രദ്ധനേടുകയാണ്. രാധികയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

യാഷും രാധികയും ഒന്നിച്ചുള്ള ചിത്രത്തിന് മുൻപിൽ ഇരിക്കുകയാണ് യഥർവ്. രാധികയുടെ ചിത്രത്തിൽ തൊട്ട് ‘ഡാഡാ’ എന്നും യാഷിന്റെ ചിത്രത്തിൽ തൊട്ട് ‘നാനാ’ എന്നും പറയുകയാണ് യഥർവ്.എന്നാൽ, ഇത് കുഞ്ഞനിയന് തിരുത്തിക്കൊടുക്കുകയാണ് ഐറാ. ‘നോ നോ.. ഇറ്റ്സ് ഡാഡാ, ഇറ്റ്സ് മമ്മ’ എന്ന് അനിയനെ പഠിപ്പിക്കുകയാണ് മിടുക്കി. രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ‘വിദ്യാർത്ഥി അധ്യാപികയാകുമ്പോൾ, എന്റെ ജോലി പൂർത്തിയായി’ എന്ന ക്യാപ്ഷനൊപ്പമാണ് രാധിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More: തരംഗം സൃഷ്ടിച്ച് റോക്കി ഭായ്- റെക്കോർഡുകൾ ഭേദിച്ച് കെ ജി എഫ്; ചാപ്റ്റർ 2 ടീസർ

അതേസമയം, യാഷ് നായകനായ കെ ജി എഫ്; ചാപ്റ്റർ 2 റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ടീസർ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ടീസർ 120 മില്യൺ വ്യൂസാണ് നേടിയിരിക്കുന്നത്. 6 മില്യണ്‍ ലൈക്കുകളും നാലര ലക്ഷത്തോളം കമന്റുകളുമാണ് ടീസറിന് ഇതിനോടകം ലഭിച്ചത്.

Story highlights- cute video of yash’s kids