മഞ്ഞുവീണ പാതയില്‍ കുതിരപ്പുറത്തേറി വരുന്ന ഡെലിവറി എക്‌സിക്യൂട്ടീവ്: വൈറല്‍ വീഡിയോ

Delivery Man Arrives On Horseback In Snow-Covered Srinagar

ഓണ്‍ലൈനില്‍ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്താല്‍ കൃത്യസമയത്ത് ഡെലിവറി പ്രതീക്ഷിക്കാറുണ്ട് നാം. എന്തിനേറെ പറയുന്നു ഡെലിവറി താമസിച്ചാല്‍ സാധനവുമായി എത്തുന്നവര്‍ക്ക് നേരെ മുഖം കറുപ്പിക്കുന്നവരുമുണ്ട്. എന്നാല്‍ മഞ്ഞുകാലം കാലം കനത്ത ഇടങ്ങളില്‍ ഡെലിവറി എക്‌സിക്യൂട്ടീവ് എങ്ങനെയുത്തും… ഇങ്ങനെ ചോദിച്ചാല്‍ കുതിരപ്പുറത്തേറി വരും എന്ന് ഇനി മറുപടി നല്‍കാം.

ഇത് ശരി വയ്ക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കുതിരപ്പുറത്തേറി ഉപഭോക്താവിന്റെ അരികില്‍ സാധനുവുമായെത്തുന്ന ഡെലിവറി എക്‌സിക്യൂട്ടീവിന്റെ വീഡിയോ നിരവധിപ്പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്നാണ് ഡെലിവറിക്കായി ഇദ്ദേഹം കുതിരപ്പുറത്തേറി എത്തിയത്.

Read more: കൊവിഡ് റിപ്പോർട്ടിങ്ങിനിടെ വിങ്ങിപ്പൊട്ടി മാധ്യമപ്രവർത്തക; ഹൃദയഭേദകം, വീഡിയോ

ശ്രീനഗറില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. കനത്ത മഞ്ഞു വീഴ്ച ശക്തമാണ് ശ്രീനഗറില്‍. ഓര്‍ഡര്‍ കൃത്യമായി ഉപഭോക്താവിന് എത്തിക്കാന്‍ മഞ്ഞു വീണുകിടക്കുന്ന പാതയിലൂടെ കുതിരപ്പുറത്തേറി എത്തുകയായിരുന്നു ആമസോണ്‍ ഡെലിവറി എക്‌സിക്യൂട്ടീവ്. ഉപഭോക്താവിന് ഓര്‍ഡര്‍ ചെയ്ത സാധനം കൃത്യമായി നല്‍കുന്നതും വീഡിയോയില്‍ കാണാം.

Story highlights: Delivery Man Arrives On Horseback In Snow-Covered Srinagar