ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേയ്ക്ക്

Dulquer Salmaan new Bollywood movie with R Balki

മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങിലും സാന്നിധ്യമറിയിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ആര്‍ ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിയ്ക്കും.

കര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചതാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇര്‍ഫാന്‍ ഖാന്‍ നായകനായെത്തിയ ഈ ചിത്രം 2018-ലാണ് പ്രേക്ഷകരിലേയ്‌ക്കെത്തിയത്. തുടര്‍ന്ന് സോയ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തി. ക്രിക്കറ്റ്താരമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയ ദ് സോയാ ഫാക്ടര്‍ എന്ന ചിത്രവും മികച്ച സ്വീകാര്യത നേടി.

Read more: ഞാന്‍ പല്ല് തേച്ചിട്ടില്ല മോളേ, ബ്രഷ് കിട്ടീട്ടില്ല്യാ…- മരുമകളെ ചിരിച്ചുകൊണ്ട് നോവിച്ച മഹത്തായ ഭാരതീയ അടുക്കളയിലെ അച്ഛന്‍

അതേസമയം മലയാളത്തില്‍ ‘കുറുപ്പ്’ ആണ് ദുല്‍ഖര്‍ സല്‍മാന്റേതായി പ്രേക്ഷകരിലേയ്ക്ക് എത്താനിരിക്കുന്ന ചിത്രം. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും. ചിത്രത്തിനു വേണ്ടിയുള്ള ദുല്‍ഖര്‍ സല്‍മാന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടി.

ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Dulquer Salmaan new Bollywood movie with R Balki