ബോളിവുഡ് ത്രില്ലർ ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ; ആർ ബാൽകി ചിത്രം ഒരുങ്ങുന്നു

ആർ ബാൽകി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ നായകനാകാൻ ഒരുങ്ങി ദുൽഖർ സൽമാൻ. ചൈനി കം, കി & കാ, പാ, പാഡ് മാൻ, ഷമിതാഭ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാൽകിയുടെ പുതിയ ചിത്രത്തിലൂടെ തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിനായി ഒരുങ്ങുകയാണ് ദുൽഖർ സൽമാൻ.

ചിത്രത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രീ-പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബാൽകിയുടെ ആദ്യ ത്രില്ലർ ചിത്രം കൂടിയാണ് ഇത്. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിനൊപ്പം നിഗൂഢത നിറഞ്ഞ വേറെയും കഥാപാത്രങ്ങൾ ഉണ്ടാകും. താരനിർണയം പുരോഗമിക്കുകയാണ്.

പാൻ ഇന്ത്യൻ താരമെന്ന നിലയിൽ ഉയർന്നുവരുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നായകനായി ദുൽഖർ ഇതിനോടകം വേഷമിട്ടുകഴിഞ്ഞു. എല്ലാ ഭാഷയിലും ദുൽഖറിന് മികച്ച സസ്വീകാര്യതയുമുണ്ട്. ഇർഫാൻ ഖാനൊപ്പം റോഡ് മൂവി ആയ കർവാനിലായിരുന്നു ദുൽഖർ ആദ്യമായി ബോളിവുഡിൽ വേഷമിട്ടത്. പിന്നീട് സോനം കപൂറിന്റെ നായകനായി സോയ ഫാക്ടറിലും വേഷമിട്ടിരുന്നു.

Read More: ആകാശത്ത് പ്രകൃതിയൊരുക്കുന്ന ലൈറ്റ് ഷോ; നോർത്തേൺ ലൈറ്റ് കാണാൻ അനുയോജ്യമായ സ്ഥലങ്ങൾ

അതേസമയം, ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനമ ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ സൽമാൻ ഇനി വേഷമിടുന്നത്. അതിനുശേഷം തെലുങ്ക് ചിത്രമായ ലഫ്റ്റനന്റ് റാം എന്ന ചിത്രത്തിലും ദുൽഖർ വേഷമിടും.

Story highlights- Dulquer Salmaan roped in as the protagonist for R Balki’s upcoming thriller