പാട്ടുകളുടേയും നൃത്തത്തിന്റേയുമൊക്കെ കവര്‍ വേര്‍ഷനുകള്‍ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. മനോഹരമായ പല കവര്‍ വേര്‍ഷനുകളും മികച്ച സ്വീകാര്യത നേടാറുമുണ്ട്. സമൂഹമാധ്യങ്ങളില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു ഡാന്‍സ് കവര്‍.
അമ്മയുടെ പാട്ടിനൊപ്പം മകള്‍ ചെയ്ത നൃത്തമാണ് ഈ കവര്‍ വേര്‍ഷനിലെ പ്രധാന ആകര്‍ഷണം. ഗായികയും അവതാരകയയുമായ രമ്യ വി നായരും മകളും ചേര്‍ന്നാണ് കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിയ്ക്കുന്നത്. തൊടുപുഴ മടക്കത്താനം സ്വദേശി അബ്ബാസ് ആണ് ഈ മനോഹര നൃത്തം ക്യാമറയില്‍ പകര്‍ത്തിയത്.
Read more: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’
ഹരിവരാസനം എന്ന കീര്‍ത്തനമാണ് രമ്യ വി നായര്‍ ആലപിച്ചരിക്കുന്നത്. കീര്‍ത്തനത്തിന് മകള്‍ മനോഹരമായി നൃത്തം ചെയ്തിരിക്കുന്നു. ശബരിമലയില്‍ എല്ലാ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പായി മൈക്കിലൂടെ കേള്‍പ്പിക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം.
Story highlights: Harivarasanam cover by Ramya V Nair