കറിവേപ്പില ഉപയോഗിക്കും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

January 12, 2021
curry leaves

മലയാളികൾ പാചകം ചെയ്യുമ്പോൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒന്ന് കറിവേപ്പിലയാണ്. വിറ്റാമിൻ എ യുടെ കലവറയാണ് കറിവേപ്പില. അതുകൊണ്ടുതന്നെ കറിവേപ്പില സ്ഥിരമായി കഴിക്കുന്നത് കാഴ്‌ചശക്തി വർധിപ്പിക്കാനും കണ്ണിന്റെ സംരക്ഷണത്തിനും സഹായിക്കും. ദഹനത്തിനും ബെസ്റ്റാണ് കറിവേപ്പില… ഭക്ഷണത്തിൽ കറിവേപ്പില ഉപയോഗിക്കുന്നത് ദഹനത്തിന് സാഹായിക്കും. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് ദഹിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ കറിവേപ്പില ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് ദഹനത്തെ സുഗമമാക്കും.

കൊളസ്‌ട്രോൾ, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് ശാശ്വത പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയോ, കറിവേപ്പില സ്ഥിരമായി ചവച്ചരച്ച് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ഹൃദയത്തിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനും സഹായിക്കുന്നു. എന്നാൽ ഇവയൊക്കെ പൂർണമായും വിഷരഹിതമായി എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കിൽ അത് മറ്റ് അസുഖങ്ങൾക്ക് കാരണമാകും. കറിവേപ്പില പോലെത്തന്നെ മിക്ക ഇലക്കറികളും ധാരാളമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

കറിവേപ്പില, കാബേജ്, കോളിഫ്‌ളവർ, മല്ലിയില എന്നിവയിൽ ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ വൃത്തിയാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശുദ്ധജലത്തിൽ ഒരു തവണ കഴുകുന്നതിന് പകരം പലതവണ കഴുകുകയും ഒപ്പം വെള്ളത്തിലിട്ട് വയ്ക്കാനും മറക്കരുത്. മഞ്ഞൾ വെള്ളത്തിലിട്ട് പച്ചക്കറികൾ വയ്ക്കുന്നത് ഒരു പരിധിവരെ വിഷാംശത്തെ ഇല്ലാതാക്കാൻ സഹായിക്കും.

Read also:പതിനാലാം വയസിൽ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പാണ്ടിനെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച ബോഡിബിൽഡർ; പ്രചോദനമാണ് അന്റോണിയ

യാതൊരു കഷ്ടപ്പാടുകളും ഇല്ലാതെ എല്ലാ വസ്തുക്കളും മാർക്കറ്റുകളിൽ നിന്നും സുലഭമായി ലഭിക്കുന്നുവെന്നത് തന്നെയാണ് ഇന്ന് കൃഷിയെ സാധാരണക്കാരിൽനിന്നുപോലും അകറ്റി നിർത്തുന്നത്. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന മിക്ക പച്ചക്കറികളിലും വിഷത്തിന്റെ അംശം വളരെ അധികമാണ്. അതിനാൽ ഇവ കൃത്യമായി വിഷരഹിതമാക്കിയതിന് ശേഷമേ ഭക്ഷണത്തിൽ ഉൾപെടുത്താവു.

Story Highlights:How to clean and use Curry Leaves