ഒരു മാസത്തെ ഇഎംഐ ക്യാഷ് ബാക്ക് ഓഫറുമായി മൈജി

MYG Super EMI

മികച്ച ഒരു മൊബൈല്‍ ഫോണ്‍ എന്നത് പലരുടേയും പ്രിയപ്പെട്ട സ്വപ്‌നമാണ്. വിപുലമായ ഫോണ്‍ശേഖരവുമായാണ് മൈജി ഡിജിറ്റല്‍ ഷോറൂം ജനലക്ഷങ്ങള്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. ഇഷ്ടപ്പെട്ട ഫോണ്‍ വാങ്ങുന്നതിനേക്കുറിച്ച് ആലോചിക്കുമ്പോള്‍ ബജറ്റ് ഒരു പ്രശ്‌നമായി മാറുന്നുണ്ടെങ്കില്‍ അതിനുമുണ്ട് മൈജിയില്‍ പരിഹാരം. മൈജിയില്‍ നിന്നും ഫിനാന്‍സിലൂടെ ഫോണെടുക്കാം. ഒപ്പം ലഭിയ്ക്കുന്നു ഒരു തകര്‍പ്പന്‍ ഓഫറും. ഒരു മാസത്തെ ഇഎംഐ ക്യാഷ് ബാക്ക് ഓഫറാണ് ഉപഭോക്താക്കള്‍ക്കായി മൈജി ഒരുക്കിയിരിക്കുന്നത്.

മൈജിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒരു മാസത്തെ ഇഎംഐ ക്യാഷ്ബാക്കായി തിരികെ ലഭിക്കുകയാണ് ഈ ഓഫറില്‍. കൂടാതെ മൊബൈല്‍ ഫോണ്‍ പര്‍ച്ചേസിനായി 0% പ്രൊസസിംഗ് ഫീ, 0% ഇന്ററസ്റ്റ്, 0% ഡൗണ്‍ പെയ്മെന്റ് സൗകര്യങ്ങളോടെ ട്രിപ്പിള്‍ സീറോ പദ്ധതിയും മൈജിയില്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നു. ജനുവരി 20 മുതല്‍ 31 വരെ കേരളത്തില്‍ ഉടനീളമുഉള്ള മൈജിയുടെ 82 ഷോറൂമുകളില്‍ നിന്നും ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ഇതിനുപുറമെ, ആഫ്റ്റര്‍ സെയില്‍ സപ്പോര്‍ട്ട്, പ്രൊഡക്ടുകള്‍ക്കുള്ള പ്രൊട്ടക്ഷന്‍, എക്സ്റ്റന്‍ഡഡ് വാറന്റി തുടങ്ങിയ നിരവധി സേവനങ്ങളും മൈ ജി ഉപഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നു. കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ ഷോറൂം ശൃംഖലയാണ് മൈജിയുടേത്. ഈ പുതുവര്‍ഷത്തില്‍ നിരവധി ആകര്‍ഷകമായ ഓഫറുകളാണ് മൈ ജി ഒരുക്കിയിരിക്കുന്നതു. www.myg.in എന്ന വെബ്സൈറ്റില്‍ കയറി മുന്‍കൂട്ടി ഷോപ്പിംഗ് സ്ലോട്ടുകള്‍ ബുക്ക് ചെയ്ത് നിങ്ങളുടെ വേണ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തി വെര്‍ച്വല്‍ ഷോപ്പിംഗ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. പുതിയ മോഡലുകളുടെ അപ്ഡേറ്റ്, വില വിവരങ്ങള്‍, ഓഫറുകള്‍ തുടങ്ങിയവ വിവരിക്കാന്‍ പേയ്സണല്‍ അസ്സിസ്റ്റന്‍സ് സൗകര്യവും ഈ സംവിധാനത്തിന്റെ ആകര്‍ഷണമാണ്.

Story highlights: MYG Super EMI