മഹാവിസ്മയങ്ങളുടെ 100-ദിവസം സൂപ്പർഹിറ്റ് സെയിൽ; മൈജിയുടെ 17-ാം വാർഷികാഘോഷം കൊടിയേറുന്നു

November 1, 2022

നാളെയുടെ ടെക്‌നോളജിക്കൊപ്പം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ മൈജി 17 വിസ്മയവർഷങ്ങൾ പൂർത്തിയാക്കുകയാണ്. ഉപഭോക്താക്കൾ നൽകിയ സ്നേഹത്തിന് പകരമായി 100 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മഹാവിസ്മയങ്ങളുടെ സൂപ്പർഹിറ്റ് സെയിൽ മഹോത്സവമാണ് ഈ സന്തോഷവേളയിൽ മൈജി കേരളത്തിനായി കാഴ്ചവയ്ക്കുന്നത്. വമ്പൻ ഡിസ്കൗണ്ടുകൾ, അതിഗംഭീര
ഓഫറുകൾ, കിടിലൻ കാഷ്ബാക്കുകൾ, സുനിശ്ചിത സമ്മാനങ്ങൾ തുടങ്ങി 100 ദിവസങ്ങളിൽ ഇതുവരെ കേരളം കണ്ടറിയാത്ത, ത്രസിപ്പിക്കുന്ന ആനുകൂല്യങ്ങളുടെ പൊടിപൂരമായിരിക്കും മൈജി അണിയിച്ചൊരുക്കുന്നത്. നവംബർ 3 മുതൽ ആരംഭിക്കുന്ന സൂപ്പർഹിറ്റ് സ്കെയിൽ മഹോത്സവത്തിൽ കേരളത്തിലൊട്ടാകെയുള്ള 100-ൽ പരം മൈജി ഫ്യൂച്ചർ സ്റ്റോറുകളിലൂടെ എല്ലാ പ്രിയപ്പെട്ട
ഉപഭോക്താക്കൾക്കും വലുതിലും വലിയ നേട്ടങ്ങൾ മെജി ഉറപ്പാക്കും.

“മൈജി മൈ ഗ്യാരണ്ടി എന്ന ഉറച്ച വാഗ്ദാനം ഈ വലിയ ആഘോഷവേളയിൽ മലയാളത്തിനായി മൈജി നൽകുന്നു. മൈജിയുടെ ഷോറുമുകളിലേയ്ക്ക് പ്രോഡക്ടുകൾ ബൾക്കായി പർച്ചേസ് ചെയ്യുമ്പോഴുള്ള ലാഭം വലിയ വിലക്കുറവിലൂടെ മെജി ഉപഭോക്താക്കൾക്ക് മാറുന്നു. ഇത് മൈജിയുടെ ഗാരണ്ടിയാണ്. ഡിജിറ്റൽ
ഗാഡ്ജറ്റുകളുടേയും ഹോം & കിച്ചൺ അപ്ലയൻസസിന്റെയും ഏറ്റവും വലിയ കളക്ഷനും ഏറ്റവും മികച്ച ചോയ്സും മൈജി ഫ്യൂച്ചർ പ്രിയ ഉപഭോക്താക്കൾക്ക് ഗ്യാരണ്ടി നൽകുന്നു. പുതിയ ജനറേഷന് വേണ്ടി ഏതു ബഡ്ജറ്റിനുമിണങ്ങിയ കിടിലൻ ഫോണുകളുടെ ഏറ്റവും വലിയ ചോയിസ് ഒരുക്കുന്ന മൈജി/ മൈജി ഫ്യൂച്ചർ
സ്റ്റോറുകളിൽ ഓൺലൈൻ വിലകളെ വെല്ലുന്ന വലിയ വിലക്കുറവ് ഗ്യാരണ്ടിയാണ്. എന്നും എപ്പോഴും ഒറിജിനൽ ക്വാളിറ്റി പ്രോഡക്ടുകളാണ് മൈജി മാറ്റമില്ലാത്ത ഗ്യാരണ്ടി. അത് ഏറ്റവും വലിയ വിലക്കുറവിൽ നൽകുവാനും മൈജിയ്ക്കു സാധിക്കുന്നു.

നാട്ടിൽ പലയിടങ്ങളിലും വിലക്കുറവിന്റെ വാഗ്ദാനവുമായി ഗുണമേന്മയില്ലാത്ത പ്രോഡക്ടുകൾ അരങ്ങുവാഴുന്ന മാർക്കറ്റിന്റെ ചതിക്കുഴികളിൽ വീഴാതെ ഉപഭോക്താക്കളെ കൈപിടിച്ചുയർത്തുവാൻ ‘ബെസ്റ്റ് ക്വാളിറ്റി @ ബെസ്റ്റ് പ്രൈസെന്ന’ മൈജിയുടെ ഉറപ്പിന് സാധിച്ചിട്ടുണ്ട്. ചങ്കൂറ്റത്തോടെ ആ ദൗത്യം ഇനിയും മുന്നേറും. മുൻകൂർ പണമടയ്ക്കാതെ പലിശരഹിത വായ്പയോടെ മൈജി ഫ്യൂച്ചറിൽ നിന്നും ഗൃഹോപകരണങ്ങൾ സ്വന്തമാക്കാം. അതിനുവേണ്ടി സൂപ്പർ ഇ.എം.ഐ സ്കീമാണ് മൈജിയുടെ മറ്റൊരു ഗ്യാരണ്ടി. ഡിജിറ്റൽ ഗാഡ്ജറ്റുകളിലെ ഡേറ്റ മുഴുവൻ സേഫാക്കുന്ന ഹൈ-ടെക് സർവീസ് സൗകര്യങ്ങളും റിപ്പയർ & സർവീസിന് പലിശരഹിത വായ്പയുമാണ് മൈജി കെയറിന്റെ ഗ്യാരണ്ടി. കേരളം മുഴുവൻ ഹാപ്പിയാക്കുവാൻ മൈജി നൽകുന്ന ഹൃദ്യമായ സേവനങ്ങളും മൈജി മൈ ഗ്യാരണ്ടി എന്നതിന്റെ അർത്ഥം പൂർണമാകുന്നു .

മലയാളത്തിന്റെ അഭിനയ ഇതിഹാസമായ മോഹൻലാലും സുപ്പർ നായിക മഞ്ജു വാര്യരും മലയാളത്തിലെ പ്രമുഖ നടീനടന്മാരും തകർത്തഭിനയിച്ച മൈജി മൈ ഗ്യാരണ്ടി ടെലിവിഷൻ പരസ്യങ്ങൾ സൗദി അറേബ്യയിൽ വച്ച് നടന്ന ആയിഷ ഇൻ കെഎസ് ഇവന്റിൽ വച്ച് ലോഞ്ച് ചെയ്യുകയുണ്ടായി. മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യർ അഭിനയിച്ചതും ആദ്യത്തെ മലയാളം – അറബിക് മൾട്ടി ലിങ്ക്വൽ ക്രോസ് കൾച്ചർ സിനിമയുമാണ് ആയിഷ. എന്നും മൈജിയ്ക്ക് കരുത്തായി കുടെനിൽക്കുന്ന പ്രിയ ഉപഭോക്താക്കളായ പ്രവാസി സഹൃത്തുക്കളിൽ നിന്നും ഉണർവും ഊർജവും പ്രചോദനവും നൽകുന്ന പ്രതികരണമാണ് ‘മൈജി മൈ ഗ്യാരണ്ടി’ ടെലിവിഷൻ പരസ്യങ്ങൾക്ക് ലഭിച്ചത്. മൈജിയ്ക്കൊപ്പം നേരിട്ട് ലഭിച്ച അനുഭവം തന്നെയാണ് ഈ പരസ്യങ്ങളിലൂടെ പ്രേക്ഷകരിലെത്തുന്നതെന്ന് പ്രവാസി സുഹൃത്തുക്കൾ എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു.

ശരിക്കുമുള്ള ഫ്യൂച്ചർ അനുഭവം ഉറപ്പാക്കുന്ന സ്റ്റോറുകളാണ് മൈജി ഫ്യൂച്ചർ സ്റ്റോറുകൾ. ഇവിടെ ടിവി, എസി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, കിച്ചൻ അപ്ലയൻസസ് തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടേയും മൊബൈൽ ഫോൺ, ലാപ്ടോപ്, മ്യൂസിക് സിസ്റ്റം, സ്മാർട്ട് വാച്ച് മറ്റ് ഡിജിറ്റൽ അക്സസറീസ് അടങ്ങിയ എല്ലാ ഇലക്ട്രോണിക്സ് & ഡിജിറ്റൽ ഗാഡ്ജറ്റുകളുടേയും ഏറ്റവും വലിയ കളക്ഷൻ ഒരുക്കിയിരിക്കുന്നു. ഡിജിറ്റൽ ഇലക്ട്രോണിക്സിന്റെയും അക്സസറികളുടെയും മികവുറ്റ റേഞ്ച് എല്ലാ മൈജി സ്റ്റോറുകളിലുമുണ്ട്. അതിവേഗ ഫൈനാൻസ്, എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫർ, എക്സ്റ്റൻഡ് വാറണ്ടി, ഏറെ ഗുണകരമായ പ്രൊട്ടക്ഷൻ പ്ലാനുകൾ, കസ്റ്റമർ ലോയൽറ്റി പ്രോഗ്രാമുകൾ തുടങ്ങി മികച്ച സേവനങ്ങൾ മൈജിയുടെ പ്രത്യേകയാണ്.

Read More: കേരളപ്പിറവി ആശംസകളുമായി താരങ്ങൾ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മഹാവിസ്മയമൊരുക്കി 100 ദിനങ്ങൾ നീണ്ടുനിൽക്കുന്ന മെറിയുടെ 17-ാം വാർഷികാഘോഷത്തിൽ ഏറ്റവും ലേറ്റസ്റ്റ് മോഡലുകളുടെ കൂടുതൽ വിപുലമായ കളക്ഷനുകളും അതിഗംഭീര ഡിസ്കൗണ്ടുകളും ഓഫറുകളും അതിശയ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. പ്രോഡക്ടുകൾ നേരിട്ട് എക്സ്പീരിയൻസ് ചെയ്ത സ്വന്തമാക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും മൈജി/ മൈജി ഫ്യൂച്ചർ സ്റ്റോർ സന്ദർശിക്കാം.

ഓഫർ സംബന്ധമായ വിവരങ്ങൾ: 9249 001 001

Story Highlights: myG 17th Anniversary Offer