കേരളപ്പിറവി ആശംസകളുമായി താരങ്ങൾ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

November 1, 2022

ഇന്നാണ് കേരളപ്പിറവി ദിനം. ലോകമെങ്ങുമുള്ള മലയാളികൾ മലയാള നാടിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ കേരളപ്പിറവി ആശംസകൾ അറിയിച്ചിട്ടുണ്ട്.

“ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ” എന്നാണ് കേരളത്തനിമയുള്ള വേഷം ധരിച്ച ചിത്രം പങ്കുവെച്ചു കൊണ്ട് നടൻ മമ്മൂട്ടി കുറിച്ചത്. “എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ” എന്നാണ് മോഹൻലാൽ കുറിച്ചത്. തന്റെ സ്റ്റൈലൻ ചിത്രം പങ്കുവെച്ചു കൊണ്ടാണ് നടൻ പൃഥ്വിരാജ് മലയാളികൾക്ക് ആശംസകൾ നേർന്നത്.

അതേ സമയം പ്രമുഖ താരങ്ങളുടെ ചിത്രങ്ങളൊക്കെ നിറഞ്ഞ സദസ്സിലാണ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. മമ്മൂട്ടിയുടെ റോഷാക്ക് വിജയകരമായ 25 ദിവസങ്ങൾ തിയേറ്ററുകളിൽ പൂർത്തിയാക്കുമ്പോൾ മോഹൻലാലിൻറെ മോൺസ്റ്റർ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് തിയേറ്ററുകളിലെത്തിച്ച ഐശ്വര്യ ലക്ഷ്‌മിയുടെ ‘കുമാരി’ ഇപ്പോൾ വലിയ കൈയടിയാണ് നേടുന്നത്.

Read More: സ്വന്തം വീടിന്റെ വാതിലിന് പിങ്ക് നിറമടിച്ചു; പിന്നാലെ പിഴയടക്കേണ്ടി വന്നത് 19 ലക്ഷം രൂപ!

സമീപകാലത്ത് മലയാള സിനിമ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്‌ത ചിത്രമാണ് ‘റോഷാക്ക്.’ മമ്മൂട്ടി എന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ് റോഷാക്ക്. ചിത്രം പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ നിരവധി മേക്കിങ് വിഡിയോകളും ലൊക്കേഷൻ വിഡിയോകളുമൊക്കെ ശ്രദ്ധേയമായി മാറിയിരുന്നു. നിസാം ബഷീർ ഒരുക്കിയ ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ് ഇപ്പോൾ. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസയ്‌ക്കൊപ്പം ബോക്സോഫീസിൽ നിന്നും ചിത്രം മികച്ച കളക്ഷൻ നേടിയിട്ടുണ്ട്.

Story Highlights: Malayalam superstars kerala piravi wishes