ബുദ്ധമത തീർത്ഥാടകരുടെ പ്രിയപ്പെട്ട ഇടമായി ഹിൻബ്യൂം പഗോഡ; മരതകങ്ങളാൽ ഒരുക്കിയ നിർമിതിയ്ക്ക് പിന്നിൽ…

January 31, 2021
Mysterious Beauty of Hsinbyume Pagoda

പഗോഡകൾക്ക് പേരുകേട്ട നാടാണ് മ്യാന്മാർ, ഇവിടുത്തെ സുന്ദരമായ പഗോഡകളുടെ നിർമിതി ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. വിനോദസഞ്ചാരികളെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു നിർമിതിയാണ് ഹിൻബ്യൂം പഗോഡ. വടക്കുപടിഞ്ഞാറൻ ബർമയിലെ മിൻഗുൻ എന്ന പട്ടണത്തിലാണ് ഈ പഗോഡ സ്ഥിതിചെയ്യുന്നത്. ‌തിരമാലപോലെയുള്ള മതിലുകളോട് കൂടിയ വെള്ളനിറത്തിലുള്ള ഒരു നിർമിതിയാണ് ഹിൻബ്യൂം പഗോഡ. കാഴ്ചയിൽ അതിശയിപ്പിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ കെട്ടിടം ഒരു ആരാധനാലയമാണ്.

നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന മരതകങ്ങളാണ് ഈ കെട്ടിടത്തെ കൂടുതൽ ആകർഷകമാക്കുന്നത്. ഒരു ലക്ഷത്തോളം മരതകങ്ങളാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ പഗോഡയുടെ മതിലുകൾ പടിക്കെട്ടുകളാണ്. സന്ദർശകർക്ക് പഗോഡയുടെ മുകളിലേക്ക് കയറാനുള്ള ഗോവണികളാണ് ഈ മതിലുകളിൽ.

Read also:ഗ്രാമത്തിലൊരു റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ച ചോൻജോർ; പത്മശ്രീ നിറവിൽ 79-കാരൻ

കോൺബാംഗ് രാജാവംശത്തിലെ ബാഗിതാവ് രാജാവാണ് ഈ മനോഹരമായ നിർമിതിയ്ക്ക് പിന്നിൽ. 1816 -ലാണ് ഈ നിർമിതി ഒരുക്കിയത്. പ്രസവത്തോടെ മരിച്ചുപോയ അദ്ദേഹത്തിന്റെ ഭാര്യയുടെ സമരണാർത്ഥമാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. അതേസമയം ബുദ്ധമത തീർത്ഥാടകരുടെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമായ പഗോഡയ്ക്ക് അവിടെ എത്തി പ്രാർത്ഥിക്കുന്നവരുടെ ആഗ്രഹങ്ങൾ സാക്ഷാത്‌കരിക്കാനുള്ള ശക്തിയുണ്ടെന്നാണ് അവരുടെ വിശ്വാസം.

Story Highlights: Mysterious Beauty of Hsinbyume Pagoda