രചന, സംഗീതം, ആലാപനം കാക്കിക്കുള്ളിലെ കലാകാരന്മാര്‍; ശ്രദ്ധ നേടി കേരളാ പൊലീസിന്റെ പുതുവത്സര സന്ദേശഗാനം

New year Message song by Kerala police

നീതിപാലകരായി പൊതുസമൂഹത്തില്‍ സേവനം അനുഷ്ഠിക്കുമ്പോഴും സമൂഹമാധ്യമങ്ങളിലും സജീവമാണ് കേരളാ പൊലീസ്. രസകരമായ ട്രോളുകള്‍ പോലും തയാറാക്കി ജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കുന്ന കേരളാ പൊലീസിന്റെ സേവനം സംസ്ഥാനത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നും ശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ പുതുവത്സരത്തോട് അനുബന്ധിച്ച് കേരളാ പൊലീസ് ഒരുക്കിയ ഗാന സന്ദേശമാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കേരളാ പൊലീസ് പുതുവത്സര സന്ദേശ ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേര്‍ ഇതിനോടകം തന്നെ ഗാനം ഹൃദയത്തിലേറ്റി.

Read more: വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ കരച്ചില്‍ രസികന്‍ സംഗീതമായപ്പോള്‍; വേറിട്ട ആസ്വാദന അനുഭവം സമ്മാനിച്ച് ഒരു റീമിക്സ്

ജനമൈത്രി ഡിറക്ടറേറ്റിന് വേണ്ടി കേരളാ പൊലീസ് ഓര്‍ക്കസ്ട്ര ടീം ഒരുക്കിയതാണ് ഈ സന്ദേശ ഗാനം. ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും എല്ലാം പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. ക്രൈം ബ്രാഞ്ച് എ ഡി ജി പിയും ജനമൈത്രി സുരക്ഷാ പ്രൊജക്റ്റ് സംസ്ഥാന നോഡല്‍ ഓഫീസറുമായ എസ് ശ്രീജിത്ത് ഐ പി എസ് ആണ് പുതുവത്സര സന്ദേശ ഗാനത്തിന് നേതൃത്വം നല്‍കിയത്.

Story highlights: New year Message song by Kerala police