ചടുലമായ നൃത്തചുവടുകളുമായി പ്രിയ വാര്യർ പാടി അഭിനയിച്ച ‘ലഡി ലഡി’ ഗാനം- വൈറൽ വീഡിയോ

ഒരു അഡാർ ലൗവിലെ ഗാനരംഗത്തിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യർ. ഒട്ടേറെ ചിത്രങ്ങളിൽ വിവിധ ഭാഷകളിലായി വേഷമിട്ട പ്രിയയുടെ മനോഹരമായ ഒരു നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒരു തെലുങ്ക് മ്യൂസിക്കൽ വീഡിയോയിൽ പാടി അഭിനയിച്ചിരിക്കുകയാണ് താരം.

രഞ്ജിത് സിരിഗിരി സംവിധാനം ചെയ്ത ‘ലഡി ലഡി’ എന്ന ഗാനരംഗത്തിലാണ് പ്രിയ വാര്യർ ചടുലമായ ചുവടുകളുമായി എത്തിയത്. പ്രിയ വാര്യർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗായകൻ രാഹുൽ സിപ്ലിഗഞ്ചും പ്രിയയുമാണ് ഡപ്പാംകൂത്ത് സ്റ്റൈലിലുള്ള ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ പ്രിയക്കൊപ്പം അഭിനയിച്ചിരിക്കുന്നത് രോഹിത് നന്ദനാണ്. പ്രിയ വാര്യർ ഇതുവരെ കണ്ടിട്ടില്ലാത്ത വേഷപ്പകർച്ചയിലാണ് മ്യൂസിക്കൽ വീഡിയോയിൽ എത്തുന്നത്.

Read More: അനൂപ് മേനോന്റെ നായികയായി പ്രിയ വാര്യർ; ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’

അതേസമയം, ഹിറ്റ് ചിത്രമായ ഇഷ്‌കിന്റെ തെലുങ്ക് പതിപ്പിൽ നായികയായി എത്തുന്നത് നടി പ്രിയ വാര്യരാണ്. പ്രിയയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ‘ഇഷ്‌ക്- നോട്ട് എ ലൗ സ്റ്റോറി’ എന്ന പേരിൽ തന്നെയാണ് തെലുങ്കിലും ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ തേജ സജ്ജയാണ് നായകൻ. വി കെ പ്രകാശ് സംവിധാനം ചെയ്ത ‘വിഷ്ണുപ്രിയ’ എന്ന ചിത്രത്തിലാണ് പ്രിയ വാര്യർ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. പ്രിയയുടെ ആദ്യ കന്നഡ ചിത്രം കൂടിയാണ് ‘വിഷ്ണുപ്രിയ’. മലയാളത്തിൽ അനൂപ് മേനോനെയും പ്രിയാ വാര്യരെയും കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’. ബോളിവുഡിലും രണ്ടു ചിത്രങ്ങളിലാണ് പ്രിയ വേഷമിട്ടിരിക്കുന്നത്.

Story highlights- priya varrier ladi ladi song