സുഹൃത്തിന്റെ വിവാഹത്തിന് പാട്ടുമായി പ്രിയ വാര്യർ; ഏറ്റുപാടി സാനിയ- വീഡിയോ

November 24, 2020

ഒരു ഗാനരംഗത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. അഡാർ ലൗവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെയാണ് പ്രിയ വൈറലായി മാറിയത്. പാട്ടിലെ പ്രിയയുടെ കണ്ണിറുക്കൽ ആരാധകർ ഏറ്റെടുത്തതോടെ ബോളിവുഡ് സിനിമാ ലോകത്തുനിന്നുമാണ് കൈനിറയെ അവസരങ്ങൾ താരത്തെ തേടിയെത്തിയത്. അഡാർ ലൗ എന്ന മലയാള ചിത്രത്തിന് ശേഷം ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു പ്രിയ. മലയാളത്തിൽ നിന്നും നിരവധി അവസരങ്ങൾ നടിയെ തേടിയെത്തി.

അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം താരമാണ് പ്രിയ വാര്യർ. ലോക്ക് ഡൗൺ കാലത്ത് യൂട്യൂബ് ചാനലിലൂടെ നിരവധി ഗാനങ്ങൾക്ക് പ്രിയ കവർ വേർഷൻ ഒരുക്കിയിരുന്നു. മാത്രമല്ല, രജീഷ വിജയൻ നായികയായ ഫൈനൽസ് എന്ന ചിത്രത്തിൽ മനോഹരമായ ഒരു ഗാനമാലപിച്ച് പിന്നണി ഗാനരംഗത്തേക്കും പ്രിയ ചുവടുവെച്ചിരുന്നു.

ഇപ്പോഴിതാ, ഫോട്ടോഗ്രാഫറായ സുഹൃത്തിന്റെ വിവാഹ പാർട്ടിയിൽ പാട്ടുപാടുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് പ്രിയ വാര്യർ. ഐശ്വര്യ റായ് ബച്ചൻ, രൺബീർ കപൂർ, അനുഷ്ക ശർമ എന്നിവരെ നായകനാക്കി കരൺ ജോഹർ സംവിധാനം ചെയ്ത ‘എ ദിൽ ഹേ മുഷ്കിൽ’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് പ്രിയ ആലപിക്കുന്നത്.

‘ചന്നാ മേരെയാ..’ എന്ന ഗാനം പ്രിയ ആലപിക്കുമ്പോൾ സുഹൃത്തും നടിയുമായ സാനിയ ഇയ്യപ്പനും ഒപ്പമുണ്ട്. മാത്രമല്ല, മറ്റു സുഹൃത്തുക്കൾ പ്രിയക്കൊപ്പം പാടുന്നുമുണ്ട്. അതേസമയം, പ്രിയ പാടി അഭിനയിച്ച ഹിന്ദി മ്യൂസിക് വീഡിയോ ശ്രദ്ധ നേടുകയാണ്. അതോടൊപ്പം വിഷ്ണുപ്രിയ എന്ന പ്രണയ ചിത്രത്തിലൂടെ കന്നഡ സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് പ്രിയ.

Read More: ‘നിങ്ങളുടെ പുഞ്ചിരിക്കുന്ന മുഖങ്ങളില്ലാതെ എന്റെ ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ല’- അപ്പയ്ക്കും അമ്മയ്ക്കും വിവാഹ വാർഷികം ആശംസിച്ച് അന്ന ബെൻ

ട്രിവാൻഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോൻ- വി.കെ പ്രകാശ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രത്തിൽ നായികയാണ് പ്രിയ വാര്യർ. ചിത്രത്തിൽ അനൂപിന്റെ കഥാപാത്രത്തിന്റെ പേര് തമ്പിയെന്നും , പ്രിയയുടെ കഥാപാത്രത്തിന്റെ പേര് സാറ എന്നുമാണ്.

Story highlights- Priya Prakash Varrier sings Channa Meraya during her friend’s wedding