ഹൃദയതാളങ്ങൾ കീഴടക്കി രാജേഷ് ചേർത്തലയുടെ ശ്രീരാഗമോ..; ആരും മതിമറന്ന് ഇരുന്നുപോകും ഈ വേണുനാദത്തിന് മുന്നിൽ

rajesh cherthala star magic

മനോഹരമായ സംഗീതം ആസ്വാദകരുടെ ഹൃദയതാളങ്ങൾ കവരാറുണ്ട്. അത്തരത്തിൽ ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക് വേദിയിലെത്തി ലോകം മുഴുവനുമുള്ള പ്രേക്ഷകരുടെ മനം കവരുകയാണ് രാജേഷ് ചേർത്തല എന്ന കലാകാരൻ. മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിക്കുന്ന മധുരസുന്ദരഗാനങ്ങളാണ് ഇത്തവണ ഈ കലാകാരന്റെ പുല്ലാങ്കുഴലിലൂടെ ലോകമലയാളികൾ കേട്ടത്.

‘പവിത്രം’ എന്ന ചിത്രത്തിലെ കെ ജെ യേശുദാസ് ആലപിച്ച ‘ശ്രീരാഗമോ തേടുന്നു നീ…’എന്ന ഗാനവും പി ഭാസ്കരന്റെ വരികൾക്ക് എം എസ് ബാബുരാജ് സംഗീതം പകർന്ന് എസ് ജാനകി ആലപിച്ച ‘അമ്പലപ്രാവ്’ എന്ന ചിത്രത്തിലെ ‘ ‘താനേ തിരിഞ്ഞും മറഞ്ഞും’ എന്നീ ഗാനവുമാണ് സ്റ്റാർ മാജിക് വേദിയിലെത്തിയ രാജേഷ് പുല്ലാങ്കുഴലിലൂടെ വായിച്ചത്. ഒരുകാലത്ത് മലയാളികളുടെ ചുണ്ടുകളിൽ നിറഞ്ഞു നിന്നിരുന്ന പ്രണയഗാനങ്ങളുമായി രാജേഷ് എത്തിയപ്പോൾ എല്ലാം മറന്ന് മധുരസംഗീതത്തിൽ അലിഞ്ഞുചേർന്നു സ്റ്റാർ മാജിക് വേദിയും.

Read also:ഇവനാള് കൊള്ളാമല്ലോ; ശ്രീഹരിക്കുട്ടനൊപ്പംകൂടി ഇന്നസെന്റും, വീഡിയോ

പുല്ലാങ്കുഴൽ നാദത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കലാകാരനാണ് രാജേഷ് ചേർത്തല. ഓടക്കുഴലില്‍ രാജേഷ് ഒരുക്കുന്ന ഗാനങ്ങൾ എന്നും ആസ്വാദകർക്ക് പ്രിയപ്പെട്ടതാണ്. ഇതിനോടകം മലയാള സിനിമ ലോകത്തും നിരവധി സംഭാവനകൾ നൽകിക്കഴിഞ്ഞു ഈ കലാകാരൻ. ‘റെയിന്‍ റെയിന്‍ കം എഗെയിന്‍’ എന്ന ചിത്രത്തിലെ ‘പൂവിനിള്ളില്‍ പൂമഴ പോലെ’ എന്ന ഗാനത്തിലൂടെയാണ് രാജേഷ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ഓടക്കുഴലിലൂടെ വിരിഞ്ഞ ഒട്ടനവധി ഗാനങ്ങളാണ് മലയാളികൾ നെഞ്ചോട് ചേർത്തത്.

Story Highlights: Rajesh Cherthala Sreeragamo song

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.