ഇവനാള് കൊള്ളാമല്ലോ; ശ്രീഹരിക്കുട്ടനൊപ്പംകൂടി ഇന്നസെന്റും, വീഡിയോ

January 21, 2021
Sreehari Sings with Innocent Viral Video

മലയാളി സംഗീതാസ്വാദകരുടെ ഇഷ്ട റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടിനൊപ്പം കളിയും ചിരിയുമായി എത്തുന്ന ടോപ് സിംഗർ വേദി നിരവധി കലാപ്രതിഭകളെ ഇതിനോടകം സംഗീത പ്രേമികൾക്ക് സമ്മാനിച്ചുകഴിഞ്ഞു. ടോപ് സിംഗർ രണ്ടാം സീസണിൽ പാട്ടും നൃത്തവുമൊക്കെയായി സജീവമാകുന്ന മത്സരാത്ഥികൾക്കൊപ്പം ഒന്നാം സീസണിലെ പ്രിയപ്പെട്ട ഗായകരും എത്താറുള്ളത് വേദിയെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്. ഇപ്പോഴിതാ ടോപ് സിംഗർ ഒന്നാം സീസണിലൂടെ മലയാളികൾക്ക് സുപരിചിതനായ കൂട്ടിത്താരം ശ്രീഹരിയുടെ ഒരു പാട്ടാണ് വേദിയെ കൂടുതൽ മനോഹരമാക്കുന്നത്.

മലയാളത്തിന്റെ ഇഷ്ടതാരം ഇന്നസെന്റിനൊപ്പമാണ് ശ്രീഹരി വേദിയിൽ പാട്ടുപാടുന്നത്. ‘കുണുക്കു പെണ്മണിയേ ഞൊണുക്കു വിദ്യകളാൽ’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് വേദിയിൽ ആലപിക്കുന്നത്. മിസ്റ്റർ ബട്ലർ എന്ന ചിത്രത്തിലെ ഈ ഗാനം കെ എസ് ചിത്രയും, എം ജി ശ്രീകുമാറും ഇന്നസെന്റും ചേർന്ന് ആലപിച്ച ഗാനമാണ്. അതേസമയം പാട്ടിനൊപ്പം ഇന്നസെന്റിന്റെയും ശ്രീഹരിയുടെയും ഡയലോഗുകളും ഏറെ രസകരമാകുന്നുണ്ട്.

Read also: കാൻസർ രോഗികൾക്കായി ജീവിതം സമർപ്പിച്ച അപൂർവ വനിത ഡോ. ശാന്ത ഓർമ്മയാകുമ്പോൾ…

കുരുന്നു പാട്ടുകാരുടെ ഗാന വൈഭവവും രസകരമായ നിമിഷവുമൊക്കെ ടോപ് സിംഗറിനെ മറ്റ് പരിപാടികളിൽ നിന്നും വേറിട്ട് നിർത്തുന്നു. പാട്ടിനൊപ്പം കുറുമ്പും കുസൃതിയും നിറഞ്ഞ നിമിഷങ്ങളുമായി നിരവധി കുട്ടി ഗായകരാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

Story Highlights: Sreehari Sings with Actor Innocent Viral Video