കാൻസർ രോഗികൾക്കായി ജീവിതം സമർപ്പിച്ച അപൂർവ വനിത ഡോ. ശാന്ത ഓർമ്മയാകുമ്പോൾ…

January 21, 2021
Dr V Shantha: A phenomenal doctor who dedicated her life to cancer cure

കാൻസർ രോഗികളുടെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച അപൂർവ വനിതയാണ് ഡോ. ശാന്ത. ഒരു ആയുഷ്കാലം മുഴുവൻ കാൻസർ ബാധിതർക്കുവേണ്ടി ജീവിച്ച ശാന്ത ഡോക്ടർ ഓർമയാകുമ്പോൾ ഒരു രാജ്യം മുഴുവൻ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.

ഒന്നും രണ്ടുമല്ല കഴിഞ്ഞ 65 വർഷക്കാലമായി ശാന്ത ഡോക്ടർ കാൻസർ ബാധിതരായ രോഗികൾക്കൊപ്പമാണ് ജീവിതം ചിലവഴിക്കുന്നത്. കാൻസർ വന്നാൽ മരണം ഉറപ്പുള്ള ഒരു കാലത്തായിരുന്നു ശാന്ത ഡോക്ടർ ഈ മേഖലയിൽ സേവനം അനുഷ്ഠിക്കാൻ എത്തുന്നത്. അന്നുമുതൽ മരണം വരെ ശാന്ത ഡോക്ടറുടെ വീടും വീട്ടുകാരുമെല്ലാം ആശുപത്രിയും അതിലെ രോഗികളുമായിരുന്നു.

Read also:പൃഥ്വിരാജിനും ഉണ്ണി മുകുന്ദനുമൊപ്പം മംമ്തയും; രവി കെ ചന്ദ്രന്റെ ‘ഭ്രമം’ ഒരുങ്ങുന്നു

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഒരു സ്വകാര്യ ആശുപത്രിയിൽവെച്ച് ശാന്ത ഡോക്ടർ മരണത്തിന് കീഴടങ്ങിയത്. 93 വയസായിരുന്നു. മരണത്തിന് തൊട്ട് മുൻപുള്ള മണിക്കൂറുകളിൽ പോലും അവർ തന്റെ രോഗികൾക്ക് വേണ്ടി കർമ്മനിരതയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് അഞ്ച് മണിവരെ പതിവ് പോലെ അവർ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു.

ചെന്നൈയിലെ അടയാറിലെ കാൻസർ ഇന്സ്റ്റിട്യൂട്ടിന്റെ ആരംഭം മുതൽ ഡോ. ശാന്ത അതിന്റെ ഭാഗമായിരുന്നു. കാൻസർ ചികിത്സ ഒരു സാധാരണ രോഗിയ്ക്ക് താങ്ങാവുന്ന രീതിയിലാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയായിരുന്നു ഡോ. ശാന്ത.

Read also:മരുഭൂമിയിലെ മണൽപ്പരപ്പിൽ പ്രത്യക്ഷപ്പെടുന്ന ജലാശയങ്ങൾ; ഇത് പ്രകൃതി ഒരുക്കുന്ന അത്ഭുതക്കാഴ്ച

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സിവി രാമന്റെ കൊച്ചുമകൾ ആയിരുന്നു ഡോ. ശാന്ത. കുട്ടിക്കാലം മുതൽ ഡോക്‌ടർ ആകാൻ ആഗ്രഹിച്ച ശാന്തപഠനത്തിന് ശേഷമുള്ള ജീവിതം അശരണർക്കും രോഗികൾക്കും വേണ്ടി മാറ്റിവയ്ക്കുകയിരുന്നു. ഡോക്ടറായി സേവനം അനുഷ്‌ടിക്കുന്ന കാലം മുതൽ അക്കാലത്ത് ആശുപത്രിയിൽ എത്തിയിരുന്ന പാവപ്പെട്ടവർക്ക് ശാന്ത ഡോക്ടർ സൗജന്യമായി ചികിത്സ നൽകിയിരുന്നു.

രാജ്യത്തെ ഏറ്റവും മികച്ച സിവിലിയൻ അവാർഡുകളായ പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ, റാമോൺ മംഗ്‌സെസെ അവാർഡ് എന്നിവ ഡോക്ടർ ശാന്തയ്ക്ക് ലഭിച്ചിട്ടുണ്ട്.

Story Highlights: Dr V Shantha A phenomenal doctor who dedicated her life to cancer cure