പൃഥ്വിരാജിനും ഉണ്ണി മുകുന്ദനുമൊപ്പം മംമ്തയും; രവി കെ ചന്ദ്രന്റെ ‘ഭ്രമം’ ഒരുങ്ങുന്നു

January 21, 2021
bhramam

മലയാള സിനിമയിലെ ഇഷ്ടതാരങ്ങൾ മുഖ്യകഥാപാത്രമാകുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം മംമ്ത മോഹൻദാസ് കൂടി എത്തുന്ന ചിത്രം സംവിധാനം നിർവഹിക്കുന്നത് പ്രമുഖ ഛായാഗ്രാഹകനായ രവി കെ ചന്ദ്രനാണ്. സംവിധാനത്തിനൊപ്പം ഛായാഗ്രഹണവും രവി കെ ചന്ദ്രൻ നിർവഹിക്കുന്ന സിനിമ എ പി ഇന്റർനാഷണലിന്റെ ബാനറിലാണ് നിർമിക്കുന്നത്.

ശരത് ബാലൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ ശങ്കർ, ജഗദീഷ്, സുധീർ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നുണ്ട്. ജനുവരി 27 ന് സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിക്കും.

Read also:ടൊവിനോയ്ക്കൊപ്പം നിറചിരിയോടെ ഇസഹാക്ക്- ‘ടൊവി ബോയ്’ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ചാക്കോ ബോബൻ

അതേസമയം മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിരവഹിച്ചിട്ടുള്ള വ്യക്തിയാണ് രവി കെ ചന്ദ്രൻ. തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, ദ കിംഗ്, ഏഴാം അറിവ്, ഗജനി, ആയുധ എഴുത്ത്, ബോയ്സ്, ബ്ലാക്ക്, സാവരിയ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം ഒരുക്കിയതും അദ്ദേഹമാണ്. ജീവയെ നായകനാക്കി തമിഴില്‍ ‘യാന്‍’ എന്ന ചിത്രവും രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതേസമയം മികച്ച ഛായാഗ്രാഹകനുള്ള നിരവധി അവാർഡുകളും അദ്ദേഹം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

Story Highlights: prithviraj unni mukundan mamtha in ravi k chandran film bhramam