ജാഡ സഹിക്കാൻ പറ്റുന്നില്ല, അടിച്ച് മിന്നിക്കാൻ ഇറങ്ങിയ സഞ്ജു; വൈറൽ വീഡിയോ

Sanju Samson viral video

കളിക്കളത്തിനപ്പും കാഴ്‌ചക്കാരിലും ഏറെ ആവേശം ജനിപ്പിക്കുന്നതാണ് ക്രിക്കറ്റ് മത്സരങ്ങൾ. ഇന്നലെ മുംബൈ സ്റ്റേഡിയത്തിൽ വെച്ചുനടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 യിലെ ആദ്യ മത്സരം കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കിയ കളികളിൽ ഒന്നായിരുന്നു. ഏഴ് വര്ഷത്തെ വിലക്കിന് ശേഷം ഇന്ത്യയുടെ മുൻ പേസറും മലയാളി താരവുമായ ശ്രീശാന്ത് തിരികെ എത്തിയ മത്സരം മലയാളികളിലും ഏറെ ആവേശം പകർന്നിരുന്നു. പുതുച്ചേരിയെ ആറു വിക്കറ്റിന് തോൽപ്പിച്ച് മത്സരത്തിൽ കേരളം വിജയിക്കുകയും ചെയ്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരിയെ ആറു വിക്കറ്റ് നഷ്ടത്തിൽ 138 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. മൂന്ന് വിക്കറ്റ് നേട്ടവുമായി ഓൾറൗണ്ടർ ജലക് സക്‌സേന കേരളക്കരയ്ക്ക് ആവേശം പകർന്നു. ശ്രീശാന്തും കെ എം ആസിഫും ഓരോ വിക്കറ്റ് വീതവും നേടി. ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയത് സഞ്ജു സാംസൺ ആണ്. 26 പന്തിൽ നിന്നും മൂന്ന് ബൗണ്ടറികളും രണ്ടു സിക്‌സും ഉൾപ്പെടെയാണ് സഞ്ജു അടിച്ചെടുത്തത്.

Read also:പതിനാലാം വയസിൽ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പാണ്ടിനെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച ബോഡിബിൽഡർ; പ്രചോദനമാണ് അന്റോണിയ

എന്നാൽ മത്സരത്തിനിടെ നടന്ന ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുന്നത്. എതിർ താരത്തിന്റെ ജാഡ സഹിക്കാൻ പറ്റാതെ അടിക്കട്ടെയെന്ന് ചോദിക്കുന്ന സഞ്ജുവിന്റെ വീഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുന്നത്. രസകരമായ ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ ഷെയർ ചെയ്തു കഴിഞ്ഞു.

Story Highlights:Sanju Samson viral video