കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 14ന് ‘ദി പ്രീസ്റ്റ്’ ടീസർ എത്തും

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ടീസർ ജനുവരി പതിനാലിനെത്തും. ചിത്രത്തിന്റെ ആദ്യ ടീസർ ജനുവരി 14 ന് രാത്രി 7 മണിക്ക് എത്തുമെന്ന് മമ്മൂട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ടീസറിനൊപ്പം ചിത്രത്തിന്റെ റീലീസ് തീയതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ‘ദി പ്രീസ്റ്റ്’ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആർ‌ഡി ഇല്ല്യൂമിനേഷൻസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘ദി പ്രീസ്റ്റിൽ അഭിനേതാക്കളായ നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

Read More: സിനിമയെ സ്നേഹിക്കുന്നവരുടെ കഥ പറഞ്ഞ് മോഹൻകുമാർ ഫാൻസ് ഒരുങ്ങുന്നു; ഉള്ളംനിറച്ച് ട്രെയ്‌ലർ

അതേസമയം, മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. ശക്തരായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Story highlights- Teaser of Mammootty’s ‘The Priest’ to be out on THIS day!