ഭയപ്പെടുത്തിയ അമേയയുടെ ആ അലര്‍ച്ച; ശ്രദ്ധ നേടി ദ് പ്രീസ്റ്റിലെ മോണിക്കയുടെ ഡബ്ബിങ് വിഡിയോ

March 30, 2021
The Priest Dubbing Video

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി നായകനായെത്തിയ ദ് പ്രീസ്റ്റ് എന്ന ചിത്രം. ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയ ബേബി മോണിക്കയും അഭിനയമികവില്‍ വിസ്മയിപ്പിയ്ക്കുന്നു. അമേയ ഗബ്രിയേല്‍ എന്ന കഥാപാത്രത്തെയാണ് കുട്ടിത്താരം അവിസ്മരണീയമാക്കിയത്.

ശ്രദ്ധ നേടുകയാണ് ബേബി മോണിക്കയുടെ ഡബ്ബിങ് വിഡിയോ. ബേബി മോണിക്ക തമിഴില്‍ നിന്നായതുകൊണ്ട് പ്രീസ്റ്റില്‍ മോണിക്കയുടെ ഡയലോഗുകള്‍ നിലീന അനീഷ് എന്ന കുട്ടിയാണ് ചെയ്തത്. ഓഡിഷനിലൂടെ കണ്ടെത്തിയ കുട്ടിയാണ് നിലീന. എന്നാല്‍ ചിത്രത്തില്‍ മോണിക്കയുടെ എഫെക്റ്റുകള്‍ മോണിക്ക തന്നെയാണ് ഡബ്ബ് ചെയിതിരിക്കുന്നത്. എഫക്ടുകളുടെ ഡബ്ബിങ് വിഡിയോയാണ് ശ്രദ്ധ നേടുന്നതും.

Read more: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി

ഒന്നര വര്‍ഷത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മുട്ടി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ചിത്രം കൂടിയാണ് ദ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സസ്പെന്‍സും ത്രില്ലറും നിറച്ച ഒരു കുടുംബ ചിത്രംകൂടിയാണ് ദ് പ്രീസ്റ്റ്. മഞ്ജു വാര്യരും നിഖില വിമലും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: The Priest Dubbing Video