ലൈൻമാനല്ല ലൈൻവിമൻ; ചരിത്രം സൃഷ്ടിച്ച് രണ്ടു വനിതകൾ

the first line women in telangana

സ്ത്രീ- പുരുഷ ഭേദമന്യേ ഇപ്പോൾ എല്ലാ മേഖേലകളിലും പുരുഷന്മാരെപോലെത്തന്നെ സ്ത്രീ സാന്നിധ്യവും കാണുന്നുണ്. എന്നാൽ പൊതുവെ ലിംഗവിവേചനം നിലനിൽക്കുന്ന ഒരു ജോലിയാണ് ലൈൻമാന്റേത് എന്ന് കരുതിയിരുന്നവർക്കും തെറ്റി. ഇനിമുതൽ ലൈൻമാൻ മത്രമല്ല ലൈൻവിമനും ഉണ്ടാകും. പോസ്റ്റിൽ കയറാനും ലൈനിലെ തകരാറുകൾ പരിഹരിക്കാനുമൊക്കെ ഇനി സ്ത്രീകളും എത്തും. തെലുങ്കാനയിലെ രണ്ട് സ്ത്രീകളാണ് ഇപ്പോൾ ലൈൻ വിമനായി എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

തെലുങ്കാന സതേൺ പവർ ഡിസ്ട്രിബൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് നടത്തിയ ജൂനിയർ ലൈൻമാൻ റിക്രൂട്ട്മെന്റ് പരീക്ഷ പാസായ ബബൂരി സിരിഷയും വി ഭാരതിയുമാണ് പുതിയ ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. 2019 ലാണ് ഇരുവരും ഈ ജോലിയ്ക്ക് അപേക്ഷ നൽകിയത്. എന്നാൽ ഇത് നിഷേധിക്കപ്പെട്ടതോടെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read also:81 ന്റെ നിറവിൽ ഗാനഗന്ധർവൻ; മലയാളി ഹൃദയങ്ങളെ സംഗീത സാന്ദ്രമാക്കിയ ദാസേട്ടന് പിറന്നാൾ ആശംസകൾ…

സ്ത്രീകൾക്ക് ഈ ജോലി അപകടമാണെന്നായിരുന്നു ടി എസ് എസ് പി ഡി സി വാദിച്ചത്. പതിനെട്ട് അടി ഉയരമുള്ള വൈദ്യുത തൂൺ കയറേണ്ടിവരുന്നത് സ്ത്രീകൾക്ക് ബുദ്ധിമുട്ടേറിയ കാര്യമായതിനാൽ ലൈൻ വുമണായി സ്ത്രീകളെ നിയമിക്കാൻ കഴിയില്ലെന്നായിരുന്നു ടി എസ് എസ് പി ഡി സി വാദം. എന്നാൽ ഇലക്ട്രീഷൻ വിഭാഗത്തിൽ ഐ ടി ഐ പൂർത്തിയാക്കിയ എട്ട് സ്ത്രീകൾ ഹൈക്കോടതിയെ സമീപിച്ച് ഇതിനുള്ള അനുമതി നേടിയെടുക്കുകയിരുന്നു. 2020 ഡിസംബർ 23 നാണ് ബബൂരി സിരിഷയും വി ഭാരതിയും പോൾ ടെസ്റ്റ് പൂർത്തിയാക്കിയത്.

Story Highlights: the first line women in telangana