21 വർഷങ്ങൾക്ക് മുൻപ് ഒരു പതിനേഴുകാരി- ഓർമചിത്രവുമായി പ്രിയങ്ക ചോപ്ര

ഇന്ത്യൻ സിനിമയുടെ മഹിമ വിദേശരാജ്യങ്ങളിൽ എത്തിച്ച അഭിനേതാക്കളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. പതിനെട്ടാം വയസിൽ ലോകസുന്ദരി പട്ടം സ്വന്തമാക്കിയതോടെ ആരംഭിച്ച സിനിമാ ജീവിതം ഇന്ന് വിവാഹശേഷം ഹോളിവുഡ് ലോകത്തേക്ക് പറിച്ചുനട്ടിരിക്കുകയാണ് താരം. അഭിനയത്തിനൊപ്പം ആത്മകഥ പുസ്തകമാക്കുന്ന തിരക്കിലുമാണ് പ്രിയങ്ക ചോപ്ര. ജീവിതത്തിലെ പ്രധാന സംഭവങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് നടി. പതിനെട്ടാം വയസിൽ ലോകസുന്ദരി പട്ടം സ്വന്തമാക്കിയ വിശേഷങ്ങളൊക്കെ അടുത്തിടെ പ്രിയങ്ക പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, പ്രശസ്തിയിലേക്ക് എത്തും മുൻപുള്ള ചിത്രം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം.

21 വര്ഷം മുൻപുള്ള ചിത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പതിനേഴാം വയസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ‘ഞാൻ ഈ പെൺകുട്ടിയെ ഓർക്കുന്നു’ എന്നാണ് 2000ൽ മിസ്സ് വേൾഡ് കിരീടം പ്രിയങ്ക നേടിയപ്പോൾ മിസ്സ് ഏഷ്യ പസഫിക് കിരീടം നേടിയ ദിയ മിർസയും മിസ്സ് യൂണിവേഴ്‌സായ ലാറ ദത്തയും കമന്റ്റ് ചെയ്തത്.

അതേസമയം ഹോളിവുഡിൽ കൈ നിറയെ ചിത്രങ്ങളുമായി തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു പ്രിയങ്ക ചോപ്ര. ജിം സ്‌ട്രോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സാം ഹ്യൂഗനും കനേഡിയൻ ഗായിക സെലിൻ ഡിയോണിനും ഒപ്പം വേഷമിടാൻ ഒരുങ്ങുന്നതിന്റെ വിശേഷങ്ങളും താരം നേരത്തെ പങ്കുവെച്ചിരുന്നു. 

പ്രിയങ്ക ചോപ്രയുടേതായി ഒരുങ്ങുന്ന മറ്റൊരു ഹോളിവുഡ് ചിത്രമാണ് മാട്രിക്സ് 4. ‘മാട്രിക്സ് 4’ന്റെ ചിത്രീകരണത്തിനിടെ പ്രിയങ്ക ഗോൾഫ് കളിക്കുന്നതിന്റെ ഒരു വീഡിയോ ആരാധകർക്കായി നേരത്തെ പങ്കുവെച്ചിരുന്നു. പ്രിയങ്കയെ കൂടാതെ ‘മാട്രിക്സ് 4’ ൽ കീനു റീവ്സ്, കാരി-ആൻ മോസ്, നീൽ പാട്രിക് ഹാരിസ്, ജോനാഥൻ ഗ്രോഫ് എന്നിവരും അഭിനയിക്കുന്നുണ്ട്.

Read More: നദിക്കടിയിൽ ഒരുക്കിയ പാർക്കിങ് സ്‌പേസ്; അത്ഭുതമായി ഒരു കാഴ്‌ച, വീഡിയോ

2019ൽ പ്രദർശനത്തിന് എത്തിയ ‘ദി സ്കൈ ഈസ് പിങ്ക്’ എന്ന ബോളിവുഡ് ചിത്രത്തിലാണ് പ്രിയങ്ക ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പോപ്പ് ഗായകനായ നിക്ക് ജൊനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ലോസ് ഏഞ്ചൽസിലെ വീട്ടിലാണ് ഇപ്പോൾ താമാസം. 

Story highlights- throwback photo of priyanka chopra