ആക്ഷൻ രംഗങ്ങളുമായി വിജയ് സേതുപതി; ഒപ്പം മഞ്ജിമയും- ശ്രദ്ധനേടി ‘തുഗ്ലക്ക് ദർബാർ’ ടീസർ

വിജയ് സേതുപതി നായകനായ തുഗ്ലക്ക് ദർബാർ ടീസർ എത്തി. വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന രാഷ്ട്രീയ ചിത്രമാണ് തുഗ്ലക്ക് ദർബാർ. പുതുമുഖ സംവിധായകൻ ദെലിപ്രസാദ് ദീനദയാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും വിയകോം 18 സ്റ്റുഡിയോയും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ വിജയ് സേതുപതി ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന.

പാർത്ഥിപനും കരുണാകരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റാഷി ഖന്നയാണ് നായിക. രാഷ്ട്രീയത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതിന് ശേഷം പാർത്ഥിപന്റെ കഥാപത്രത്തിനെതിരെ വിജയ് സേതുപതി എങ്ങനെയാണ് തിരിയുന്നത് എന്നതിനെക്കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്.

read More: കാളക്കൂറ്റനൊപ്പം കൊമ്പുകോർത്ത് കമൽഹാസൻ; വർഷങ്ങൾക്ക് ശേഷം ചർച്ചയായി വിരുമാണ്ടി, ശ്രദ്ധനേടി മേക്കിങ് വീഡിയോ

ചിത്രത്തിൽ മഞ്ജിമ മോഹനും പ്രധാന വേഷം അവതരിപ്പിക്കുന്നു. ബാലാജി തരണീധരനാണ് സംഭാഷണം. ഗോവിന്ദ് വസന്തയാണ് സംഗീതം. ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ’96 ‘സംവിധായകൻ പ്രേം കുമാറാണ്. അതേസമയം, വിജയ് സേതുപതി നടൻ വിജയ്‌യുടെ വില്ലൻ വേഷത്തിലെത്തുന്ന മാസ്റ്റർ ജനുവരി പതിമൂന്നിന് റിലീസിന് ഒരുങ്ങുകയാണ്.  മാത്രമല്ല, വെബ് സീരീസിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് താരം. വെബ് സീരീസുകൾക്ക് ഭാഷ ഒരു പ്രശ്നമല്ലെന്നും ധാരാളം ആളുകളിലേക്ക് എത്തുമെന്നുമാണ് വിജയ് സേതുപതി വിലയിരുത്തുന്നത്.

Story highlights- Tughlaq Durbar – Official Teaser