ഓപ്പറേഷന്‍ ജാവ; ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ഫെബ്രുവരിയില്‍

Upcoming Malayalam investigation movie Operation Java

നിരവധി താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ഓപ്പറേഷന്‍ ജാവ. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ഇര്‍ഷാദ്, ബിനു പപ്പു, പ്രശാന്ത്, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, മാത്യൂസ് തോമസ്, ധന്യ അനന്യ, മമിത ബൈജു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വി സിനിമാസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: മൂന്ന് തവണ കപ്പലില്‍ ആഴക്കടലില്‍ മുങ്ങിയിട്ടും മരണത്തെ അതിജീവിച്ച പൂച്ച; ഇത് ‘അണ്‍സിങ്കബിള്‍ സാം’

കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന പല കേസുകളേയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഏകദേശം ചിത്രത്തിനുവേണ്ടി ഒരു വര്‍ഷക്കാലം ഗവേഷണവും നടത്തി. കേരളാ പൊലീസിന്റെ കുറ്റാന്വേഷണ രീതികളും ചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്നാണ് സൂചന. ഫെബ്രുവരി 12 മുതലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

ഫായിസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നു. ജോയ് പോളിന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍.

Story highlights: Upcoming Malayalam investigation movie Operation Java