കേരളത്തില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം

February 20, 2021
5 States Must Stick To Safety Measures, Says Central government

ഒരു വര്‍ഷത്തിലേറെയായി രാജ്യം കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുമ്പോഴും പൂര്‍ണമായും ചെറുക്കാന്‍ സാധിച്ചിട്ടില്ല കൊറോണ വൈറസ് വ്യാപനത്തെ. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദ്ദേശം. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും ഈ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പുരോഗിമിയ്ക്കുമ്പോഴും കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം കേരളത്തിൽ ഇന്ന് 4650 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂർ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂർ 176, വയനാട് 143, കാസർഗോഡ് 124, ഇടുക്കി 78 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Story highlights: 5 States Must Stick To Safety Measures, Says Central government