ജോര്‍ജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത ശാന്തി മായാദേവി വക്കീലാണ് സിനിമയിലും ജീവിതത്തിലും

Advocate character Santhi Mayadevi in Drishyam 2 Movie

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജുകുട്ടിയും കുടുംബവും പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് വീണ്ടും എത്തിയപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വരുണ്‍ കൊലക്കേസ് വീണ്ടും സജീവമായി. പറഞ്ഞുവരുന്നത് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ദൃശ്യം 2 എന്ന ചിത്രത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കാന്‍ മറ്റ് മുഖവരകള്‍ വേണമെന്നു തോന്നുന്നില്ല. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയതെങ്കിലും ദൃശ്യം 2 ന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

ചിത്രം കണ്ടിറങ്ങിയ ആരും ജോര്‍ജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത ആ വക്കീലിനെ മറക്കാന്‍ സാധ്യതയില്ല. ശാന്തി മായാദേവി ആ വക്കീല്‍ കഥാപാത്രത്തെ ചിത്രത്തില്‍ അനശ്വരമാക്കി. സിനിയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും അഭിഭാഷകയാണ് ശാന്തി മായാദേവി എന്ന തിരുവനന്തപുരം സ്വദേശി. ദൃശ്യം 2 -ല്‍ അഡ്വ രേണുകയായെത്തിയ ശാന്തി മായാദേവി ജീവിതത്തില്‍ ഹൈക്കോടതി അഭിഭാഷകയാണ്.

Read more: 92-ാം വയസ്സിലും വീടുകള്‍ കയറിയിറങ്ങി എലിവേട്ട നടത്തുന്ന ‘എലിയപ്പൂപ്പന്‍’

എന്നാല്‍ ദൃശ്യം 2 ല്‍ മാത്രമല്ല ശാന്തി വക്കീലായി പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം തന്നെ മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ മൂന്ന് സിനിമകളിലും ശാന്തി വക്കീല്‍ കഥാപാത്രമായാണ് എത്തുന്നതും. പഠനകാലത്ത് അവതാരകയായി ശ്രദ്ധ നേടിയ ശാന്തി രമേഷ് പിഷാരടി സംവിധാനം നിര്‍വഹിച്ച ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം നിര്‍വഹിയ്ക്കുന്ന റാം എന്ന ചിത്രത്തിനുവേണ്ടിയും ശാന്തിയെ സംവിധായകന്‍ വിളിച്ചു. അങ്ങനെ ജീത്തു ജോസഫും ശാന്തിയും സുഹൃത്തുക്കളുമായി. അതിനിടെയാണ് ദൃശ്യം 2-ല്‍ ജോര്‍ജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്തതും.

Story highlights: Advocate character Santhi Mayadevi in Drishyam 2 Movie