92-ാം വയസ്സിലും വീടുകള്‍ കയറിയിറങ്ങി എലിവേട്ട നടത്തുന്ന ‘എലിയപ്പൂപ്പന്‍’

February 23, 2021
Eliyappuppan in Flowers Comedy Utsavam Chapter 2

എലിയെ പിടിയ്ക്കാനുണ്ടോ…. വര്‍ഷങ്ങളായി എരുമേലിയിലെ പല വീടുകളിലും ഈ ചോദ്യവുമായി എത്തുന്ന ഒരാളുണ്ട്. കോശവന്‍ മൂപ്പന്‍ എന്ന എലിയപ്പൂപ്പന്‍. 92-വയസ്സിലൂം കാടും മലയും പുഴയും താണ്ടി എലയപ്പൂപ്പന്‍ എലിവേട്ട തുടരുന്നു.

നാട്ടിലെ വീടുകളിലെല്ലാം വിളിയ്ക്കാതെതന്നെ എലിയപ്പൂപ്പന്‍ എത്തും. എലിയെ പിടിയ്ക്കാനുണ്ടോ എന്ന് ചോദിയ്ക്കും. സമ്മതം കിട്ടിയാല്‍ ഉടനെ എലിവേട്ടയും തുടങ്ങും. പുകച്ച് പുറത്ത് ചാടിയ്ക്കുന്ന വേട്ടവിദ്യയാണ് എലിയപ്പൂപ്പന്‍ പ്രയോഗിയ്ക്കുന്നത്. എലിയെ അതിന്റെ മാളത്തില്‍വെച്ചുതന്നെ പിടിയ്ക്കുന്ന അപൂര്‍വ്വ തന്ത്രം.

ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ചാപ്റ്റര്‍ 2-ന്റെ സ്‌നേഹാദരവും എലിയപ്പുപ്പൂന്‍ നിറചിരിയോടെ ഏറ്റുവാങ്ങി. സീറോ ടു ഹീറോ എന്ന സെഗ്മെന്റിലാണ് എലിയപ്പൂപ്പന്‍ എത്തിയത്. പലരും ഏറ്റെടുക്കാന്‍ മടിയ്ക്കുന്ന ജോലി ഏറ്റെടുത്ത് കര്‍മ്മനിരതരാകുന്ന സമൂഹത്തിലെ വേറിട്ട മാതൃകകളെ ആദരിയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിലെ സീറോ ടു ഹീറോ എന്ന സെഗ്മെന്റില്‍.

അതേസമയം ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ സെക്കന്റ് ചാപ്റ്ററിനും മികച്ച വരവേല്‍പ്പാണ് ലഭിയ്ക്കുന്നത്. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും രാത്രി 9.30 ന് ഫ്ളവേഴ്സ് ടിവിയില്‍ കോമഡി ഉത്സവം ചാപ്റ്റര്‍ 2 പ്രേക്ഷകര്‍ക്ക് ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്നു.

ലോകടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ചിരിയും കലയും ഇഴചേര്‍ത്ത് ഒരു പരിപാടി പ്രേക്ഷകരിലേക്കെത്തിയത്. കോമഡി ഉത്സവം എന്ന മനോഹരമായ പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതും ദൃശ്യ വിസ്മയങ്ങളാണ്. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം വഴിയൊരുക്കി.

Story highlights: Eliyappuppan in Flowers Comedy Utsavam Chapter 2