5 ഭാഷകളിൽ പാടി ചിരി വേദിയെ വിസ്‌മയിപ്പിച്ച കൊച്ചു മിടുക്കൻ

May 6, 2022

പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരിപാടികൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ഫ്‌ളവേഴ്‌സ് ടിവി. ഫ്‌ളവേഴ്‌സ് ടിവിയുടെ ഓരോ പ്രോഗ്രാമിനും വലിയ ജനപ്രീതിയാണുള്ളത്. പ്രായഭേദമന്യേയാണ് ചാനലിന്റെ പരിപാടികൾ മലയാളി പ്രേക്ഷകർ വീക്ഷിക്കുന്നത്. എല്ലാ പ്രായക്കാർക്കും ഇഷ്ടപെടുന്ന പരിപാടികൾ വിജയകരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഫ്‌ളവേഴ്‌സ് ടിവി എന്നും ശ്രമിക്കാറുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ ഇടയിൽ വലിയ രീതിയിൽ ജനപ്രിയമായ പരിപാടിയാണ് കോമഡി ഉത്സവം.

കോമഡി ഉത്സവത്തിന്റെ ചിരി വേദിയിൽ അരങ്ങേറുന്ന തമാശകൾ പ്രേക്ഷകർ മിക്കപ്പോഴും ഏറ്റെടുക്കാറുണ്ട്. ജീവിതത്തിൽ വലിയ ടെൻഷനും പിരിമുറുക്കവും അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാണ് കോമഡി ഉത്സവം നൽകുന്നത്. സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട പല കലാകാരെയും ജനങ്ങൾക്ക് മുൻപിലെത്തിക്കാൻ കോമഡി ഉത്സവത്തിന്റെ ചിരി വേദി ശ്രമിക്കാറുണ്ട്. മികച്ച ഒരു അവസരമാണ് അങ്ങനെ അസംഖ്യം കലാകാരന്മാർക്കും കലാകാരികൾക്കും ചിരി വേദി നൽകിയിട്ടുള്ളത്.

ഇപ്പോൾ 5 ഭാഷകളിൽ ഗാനം ആലപിച്ചാണ് ഒരു കൊച്ചു ഗായകൻ ചിരി വേദിയെ അദ്‌ഭുതപ്പെടുത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക് എന്നീ ഭാഷകളിലുള്ള ഗാനങ്ങൾ അതിമനോഹരമായി ആലപിച്ചാണ് ഈ കൊച്ചു മിടുക്കൻ പ്രേക്ഷകരുടെയും വേദിയിലെ അതിഥികളുടെയും കൈയടി ഏറ്റുവാങ്ങിയത്.

Read More: ‘റിജുസഭാ തളിർ കുളിർകാറ്റേ..’- പെരുന്നാൾചേലിൽ ആസ്വാദകരുടെ മനംനിറച്ച് അസ്‌നയും കൃഷ്ണജിത്തും

ചിരി വേദിയിൽ കൊച്ചു കലാകാരന്മാർക്ക് എപ്പോഴും വലിയ സ്വീകാര്യതയാണുള്ളത്. പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് കോമഡി ഉത്സവ വേദിയിൽ കുട്ടി താരങ്ങൾ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകൾ. വലിയ പ്രേക്ഷക സമൂഹമാണ് ഈ കൊച്ചു താരങ്ങളുടെ പ്രകടനം ആസ്വദിക്കുന്നത്. പലപ്പോഴും കുട്ടിത്താരങ്ങൾ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾ പ്രേക്ഷകരും വിധികർത്താക്കളും അതിഥികളും ഒരുപാട് ആസ്വദിക്കാറുണ്ട്. ഈ കൊച്ചു മിടുക്കന്റെ പാട്ടിനും വലിയ പ്രശംസയാണ് വേദി നൽകിയത്.

Story Highlights: Young singer amazing performance at comedy utsavam