വേറിട്ടൊരു തിരുവാതിരകളിയുമായി ചിരിപടർത്തി ദമ്പതിമാർ- രസകരമായ വീഡിയോ

രസകരമായ നിമിഷങ്ങളും നൊമ്പര കാഴ്ചകളും നിറഞ്ഞാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും വേദി ഓരോ എപ്പിസോഡും പിന്നിടുന്നത്. 24 എപ്പിസോഡുകൾ കഴിയുമ്പോൾ മത്സരാർത്ഥികളെല്ലാം പ്രേക്ഷകർക്ക് സുപരിചിതരായി. മനസ് തുറക്കാനുള്ള ഒരു വേദി എന്നതിനൊപ്പം തന്നെ ഗെയിമുകൾക്കും പ്രാധാന്യമുണ്ട് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും ഷോയിൽ. ഇപ്പോഴിതാ, രസകരമായ ഒരു ഗെയിമിലൂടെ ചിരി പടർത്തുകയാണ് ദമ്പതിമാർ.

മൂന്നു ജോഡികളാണ് ഗെയിമിൽ മത്സരിക്കാൻ എത്തിയത്. വിനു- കീർത്തി, കിഷോർ- സോണിക, അനൂപ്-ഐശ്വര്യ എന്നിവരാണ് മാറ്റുരച്ചത്. രസകരമായ ഗെയിമിനൊടുവിൽ രണ്ടു ടീമുകൾ ഒരേ പോയിന്റിൽ എത്തിയതോടെ വിജയിയെ കണ്ടെത്താൻ രമേഷ് പിഷാരടി നിർദേശിച്ച മാർഗമാണ് ചിരിയിൽ അവസാനിച്ചത്.

Read More: ‘നമുക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുന്നവരോട് നന്ദി പറയാം..’- വീഡിയോ പങ്കുവെച്ച് ശോഭന

മത്സരത്തിനണിഞ്ഞ രസകരമായ വേഷത്തിൽ തിരുവാതിര കളിക്കാനാണ് രമേഷ് പിഷാരടി നിർദേശിച്ചത്. ഒട്ടും മടി കൂടാതെ വിനുവും കീർത്തിയും, കിഷോറും സോണികയും തിരുവാതിര ആരംഭിച്ചു. വേദിയിലും കാണികളിലും ഒരുപോലെ ചിരി നിറച്ച കാഴ്ചയായിരുന്നു ഇത്. ഇരു കൂട്ടരുടെയും തിരുവാതിര ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും വേദിയിൽ ചിരിപ്പൂരം തീർത്തതോടെ വിജയിയെ പോലും കണ്ടെത്താനാകാതെ രഞ്ജിനിയും രമേഷ് പിഷാരടിയും കുഴഞ്ഞു. വളരെ രസകരമായ എപ്പിസോഡ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്.

Story highlights- ingane oru bharyayum bharthavum funny episode