ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി തികച്ച് ഇഷാന്ത് ശർമ്മ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പേസർ

February 8, 2021

ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ കരിയറിലെ നിർണായക നേട്ടം സ്വന്തമാക്കി ഇഷാന്ത് ശർമ്മ. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി തികച്ചിരിക്കുകയാണ് ഇഷാന്ത് ശർമ്മ. ഇന്ത്യയ്ക്ക് വേണ്ടി 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം കുറിയ്ക്കുന്ന മൂന്നാമത്തെ പേസര്‍ ആണ് ഇഷാന്ത് ശര്‍മ്മ. 98 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം ഇഷാന്ത് നേടിയത്. ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ ലോറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഇഷാന്തിന്റെ ഈ നേട്ടം.

കപിൽ ദേവ്, സഹിർ ഖാൻ എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ പേസർമാർ. അനില്‍ കുംബ്ലെ(619), ഹര്‍ഭജന്‍ സിംഗ്(417), രവിചന്ദ്രന്‍ അശ്വിന്‍(382) എന്നിവരാണ് ഇഷാന്തിനെക്കാളും അധികം വിക്കറ്റ് നേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്ക് വെല്ലുവിളി സൃഷ്ടിച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ശക്തമായ തിരിച്ചുവരവാണ് ഇഷാന്ത് ശർമ്മ നടത്തിയത്. ആദ്യ ഇന്നിങ്സിൽ ഇഷാന്ത് എറിഞ്ഞ 27 ഓവറിൽ 57 റൺസ് മാത്രമാണ് ഇംഗ്ലണ്ട് ടീമിന് നേടാൻ സാധിച്ചത്.

Read More: എലിമിനേഷൻ റൗണ്ടിൽ ഒരു ചിരി നിറഞ്ഞ ട്വിസ്റ്റ്- വീഡിയോ

വിക്കറ്റ് നേട്ടത്തിൽ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഭാഗമായ അശ്വിനും ഹർഭജൻ സിംഗുമാണ് ഇഷാന്തിന് മുന്നിലുള്ള താരങ്ങൾ. ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇഷാന്ത് ഇപ്പോൾ.

Story highlights- ishanth sharma’s 300th test wicket