എലിമിനേഷൻ റൗണ്ടിൽ ഒരു ചിരി നിറഞ്ഞ ട്വിസ്റ്റ്- വീഡിയോ

February 8, 2021

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും. ദമ്പതികൾ മാറ്റുരയ്ക്കുന്ന റിയാലിറ്റി ഷോ വൈവിധ്യമാർന്ന റൗണ്ടുകളിലൂടെയാണ് സ്വീകരണ മുറികളിൽ ഉത്സവം തീർക്കുന്നത്. ഒട്ടേറെ തുറന്നു പറച്ചിലുകൾക്കും ഗെയിമുകൾക്കും കണ്ണീരിനും വേദിയായ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

എല്ലാ ഷോയിലേയും പോലെ പുതിയ റൗണ്ടുകൾക്ക് മുൻപായി എലിമിനേഷനും വേദി തയ്യാറെടുത്തിരുന്നു. ദമ്പതിമാരിൽ ഏറ്റവും സ്‌കോർ കുറവുള്ള രണ്ടുപേർ വേദിയിൽ നിന്നും വിടപറയുന്നു എന്ന രീതിയിലാണ് പുതിയ എപ്പിസോഡ് ആരംഭിച്ചത്. എല്ലാ റൗണ്ടിലും കണ്ണീരായിരുന്നു എന്നും, വിട പറയുമ്പോൾ അതുവേണ്ട എന്നും പറഞ്ഞ് പുറത്തായി എന്ന രീതിയിലാണ് മത്സരാർത്ഥികളോട് മെന്ററായ രമേഷ് പിഷാരടി പറഞ്ഞത്. പിന്നാലെ അയൂൺ- റോഷൻ, റിവാസ്- ഹേബ ദമ്പതികൾ പുറത്തേക്ക് പോകാൻ തയ്യാറായി.

Read More: പ്രതിരോധ ശേഷി വർധിപ്പിക്കാൻ വിവിധയിനം ചായകൾ

എന്നാൽ, രസകരമായൊരു ട്വിസ്റ്റാണ് മത്സരാർത്ഥികളെ കാത്തിരുന്നത്. ഓരോ എപ്പിസോഡിലും സർപ്രൈസുകളുമായി ആഘോഷമാക്കുകയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും വേദി. സ്നേഹവും, വാശിയും, രസകരമായ മത്സരങ്ങളുമായി ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ ജൈത്രയാത്ര തുടരുകയാണ്.

Story highlights- ingane oru bharyayum bharthavum elimination episode