ഐ ജി തോമസ് ബാസ്റ്റിൻ അത്ര സീരിയസ് അല്ല; ചിരി ചിത്രം പങ്കുവെച്ച് മുരളി ഗോപി

മലയാളസിനിമയിൽ പുതിയ ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ് ദൃശ്യം 2. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, ആദ്യമായാണ് മലയാളത്തിലെ ഒരു സൂപ്പർതാര ചിത്രം ഒടിടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ദൃശ്യം 2ന് ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ഇന്ത്യയൊട്ടാകെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യഭാഗത്ത് നിന്നും വ്യത്യസ്തമായി പുതിയ കഥാപാത്രങ്ങൾ രണ്ടാം ഭാഗത്തിൽ ഉണ്ടായിരുന്നു. അതിലൊന്നാണ് മുരളി ഗോപി അവതരിപ്പിച്ച ഐ ജി തോമസ് ബാസ്റ്റിൻ. ചിത്രത്തിലുടനീളം വളരെ ഗൗരവക്കാരനായിരുന്ന മുരളി ഗോപി സെറ്റിൽ നിന്നുമുള്ള ഒരു ചിരി ചിത്രം പങ്കുവയ്ക്കുകയാണ്.

ദൃശ്യം 2 ചിത്രീകരണ സ്ഥലത്തുനിന്നുള്ള തമാശ രംഗം എന്ന ക്യാപ്ഷനൊപ്പമാണ് മുരളി ഗോപി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആദ്യ ഭാഗത്ത് കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന പോലീസ് ഉദ്യോഗസ്ഥനുമായി രൂപത്തിൽ സാമ്യമുള്ളതുകൊണ്ട് ഒന്നാം ഭാഗത്തിന്റെ തുടർച്ചയാകുമോ എന്നായിരുന്നു റിലീസിന് മുൻപ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. അതേസമയം, മുരളി ഗോപിയുടെ പ്രകടനം വാളരെയധികം പ്രശംസകൾ നേടി.

Read More: ലോകത്തിലെ ഏറ്റവും വിലയേറിയ ബിരിയാണി ഇതാണ്; 24 കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ ‘റോയൽ ഗോൾഡ് ബിരിയാണി’

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ദൃശ്യം 2 ഫെബ്രുവരി 19 മുതൽ പ്രേക്ഷകരിലേക്കെത്തി. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. 

Story highlights- murali gopy about drishyam 2