ലോകത്തിലെ ഏറ്റവും വിലയേറിയ ബിരിയാണി ഇതാണ്; 24 കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ ‘റോയൽ ഗോൾഡ് ബിരിയാണി’

February 26, 2021

ലോകത്ത് അധികമാളുകളുടെയും പണം ചെലവാകുന്നത് ഭക്ഷണകാര്യത്തിലാണ്. ഏറ്റവും രുചികരമായ ഭക്ഷണത്തിന് എത്ര വിലയും നൽകാൻ തയ്യാറുള്ളവരുണ്ട്. എങ്കിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ ബിരിയാണി കഴിച്ചാലോ? ദുബായിലെ ഇന്ത്യൻ റസ്റോറന്റിലാണ് ഏറ്റവും ചിലവേറിയ ബിരിയാണി ലഭ്യമായത്. അവരുടെ വാർഷികത്തോട് അനുബന്ധിച്ചാണ് റോയൽ ഗോൾഡ് ബിരിയാണി ഒരുക്കിയത്. പേരുപോലെ തന്നെ തനി തങ്കത്തിലൊരുക്കിയ ബിരിയാണിയാണിത്.

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ ആഢംബര ഹോട്ടലായ ബോംബെ ബൊറോയാണ് സ്വർണം കൊണ്ട് ബിരിയാണി ഒരുക്കിയത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണത്തോടുകൂടിയാണ് ഈ ബിരിയാണി ഒരുക്കുന്നത്. ഈ ബിരിയാണിയുടെ വില ഏകദേശം 19,707 ഇന്ത്യൻ രൂപയാണ്.

Read More: ഗ്രീൻലാൻഡിലെ നിറപ്പകിട്ടാർന്ന കെട്ടിടങ്ങൾക്ക് പിന്നിൽ രസകരമായൊരു കഥയുണ്ട്..

റോയൽ ഗോൾഡ് ബിരിയാണി ഒരു വലിയ സ്വർണ്ണ തളികയിലാണ് വിളമ്പുന്നത്. ബിരിയാണി ചോറ് തന്നെ മൂന്നു കിലോ വരും. അതിനൊപ്പം ഉരുളക്കിഴങ്ങ്, വേവിച്ച മുട്ട, വറുത്ത കശുവണ്ടി, മാതളനാരങ്ങ, ഉള്ളി, പുതിന എന്നിവയുമുണ്ട്.കശ്മീരി സീഖ് കബാബ്, രജപുത് ചിക്കൻ കബാബ്, മുഗളായ് കോഫ്ത, മലായ് ചിക്കൻ റോസ്റ്റ്, ഓൾഡ് ഡെൽഹി ലാമ്പ് ചോപ്‌സ് തുടങ്ങിയ ഗ്രിൽഡ് ഇറച്ചികളാണ് ചോറിനൊപ്പം വിളമ്പുന്നത്. എന്തായാലും സോഷ്യൽ ലോകത്ത് ഹിറ്റാകുകയാണ് ഈ സ്വർണ ബിരിയാണി.

Story highlights- royal gold biriyani