സാരിയിൽ ജിംനാസ്റ്റിക് പ്രകടനവുമായി വൈറൽ താരം പരുൾ അറോറ കോമഡി ഉത്സവ വേദിയിൽ- മാസ്മരിക പ്രകടനം

പ്രമുഖ ഫിറ്റ്നസ് മോഡലും ജിനാസ്റ്റുമായ പരുൾ അറോറ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ താരമാണ്. സാരിയുടുത്ത് ബാക്ക് ഫ്ലിപ്പും കാർട്ട്വീൽസും ചെയ്യുന്ന പരുളിന്റെ വീഡിയോ ഇന്ത്യ ഒട്ടാകെ ഏറ്റെടുത്തിരുന്നു. സാരിയണിഞ്ഞ് നടക്കാൻ പോലും ബുദ്ധിമുട്ടാണ് എന്ന് പറയുന്നവർക്കിടയിലേക്കാണ് പരുൾ തലകുത്തിമറിഞ്ഞ് എത്തിയത്. എഴുത്തുകാരിയായ അപർണ ജെയ്ൻ ഈ വീഡിയോ പങ്കുവെച്ചതോടെയാണ് പരുൾ ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോഴിതാ, ആദ്യമായി ഒരു ടെലിവിഷൻ ഷോയിൽ എത്തുകയാണ് പരുൾ, കോമഡി ഉത്സവത്തിലൂടെ. വ്യത്യസ്തതയിലൂടെ ശ്രദ്ധനേടിയവരെയാണ് കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് എത്താറുള്ളത്. ഹരിയാന സ്വദേശിനിയായ പരുൾ പതിനഞ്ചു വർഷമായി ജിംനാസ്റ്റിക്സ് അഭ്യസിക്കുന്നു. കുട്ടികൾക്കായി ഒരു ജിംനാസ്റ്റിക്സ് അക്കാദമി ആരംഭിക്കണമെന്നതാണ് പരുൾ അറോറയുടെ സ്വപ്നം.

Read More: മൈനസ് 18 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം: അപൂര്‍വകാഴ്ച

മൈക്കിൾ ഹോഷ്യർ സിംഗാണ് പരുളിന്റെ കൊറിയോഗ്രാഫർ.അദ്ദേഹത്തിനൊപ്പമാണ് കോമഡി ഉത്സവം വേദിയിൽ പരുൾ അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയത്. നേട്ടങ്ങളുടെ കഥകളും സന്തോഷ നിമിഷങ്ങളുമെല്ലാം പങ്കുവെച്ച് പരുൾ പങ്കെടുത്ത എപ്പിസോഡ് വൈറലായി മാറുകയാണ്.

Story highlights- parul arora comedy ulsavam

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.