‘എന്റെ ഏറ്റവും വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു’- സർപ്രൈസ് പങ്കുവെച്ച് ആർ എസ് വിമൽ

‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച സംവിധായകനാണ് ആർ എസ് വിമൽ. ഒന്നിലധികം ചരിത്ര സിനിമകളുടെ പണിപ്പുരയിലാണ് ആർ എസ് വിമൽ. ഇപ്പോഴിതാ, തന്റെ ഏറ്റവും വലിയ സ്വപ്നം യാഥാർത്ഥ്യമാകുകയാണ് എന്ന് പങ്കുവയ്ക്കുകയാണ് അദ്ദേഹം.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സർപ്രൈസ് ഒളിപ്പിച്ചുകൊണ്ട് ആർ എസ് വിമൽ സന്തോഷവാർത്ത പങ്കുവെച്ചത്. ‘എന്റെ ഏറ്റവും വലിയ സ്വപ്നം നാളെ യാഥാർത്ഥ്യമാകുന്നു’ എന്നാണ് കുറിച്ചിരിക്കുന്നത്. അതേസമയം, മുൻപ് സൂപ്പർതാരം നായകനാകുന്ന ‘ധർമരാജ്യ’ എന്ന ചിത്രം ആർ എസ് വിമൽ പ്രഖ്യാപിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളാകാം നാളെ പങ്കുവയ്ക്കുന്നതെന്നാണ് സൂചന.

പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ കഥയുമായാണ് ധർമരാജ്യ ഒരുങ്ങുന്നത്. സിനിമയുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു; ‘തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം. തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു. ‘ധര്‍മരാജ്യ’. വിർച്യൽ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ. മലയാളം, ഹിന്ദി,തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക’.

Story highlights- മഞ്ജു വാര്യരിലെ ഗായികയെ ഉണർത്തിയ ലൊക്കേഷനും ആ ഹിറ്റ് ഗാനവും- വീഡിയോ

അതേസമയം, വിക്രമിനെ നായകനാക്കി ഒരുക്കുന്ന ‘കർണന്റെ’ പണിപ്പുരയിലാണിപ്പോൾ ആർ എസ് വിമൽ. അതോടൊപ്പം തന്നെ സണ്ണി വെയ്ൻ, അപർണ ദാസ് എന്നിവരെ നായികാനായകന്മാരാക്കി ഒരു റൊമാന്റിക് കോമഡി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights- R S Vimal facebook post

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.