തിരുവിതാംകൂർ രാജ്യത്തിന്റെ കഥ പറയാൻ ആർ എസ് വിമലിന്റെ ‘ധർമരാജ്യ’; നായകനായി മലയാളത്തിന്റെ പ്രിയ സൂപ്പര്‍ താരം

July 14, 2020

പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ കഥ പറഞ്ഞ് ആർ എസ് വിമൽ സിനിമയൊരുക്കുന്നു. ‘ധർമരാജ്യ’ എന്ന് പേരിട്ട ചിത്രത്തിൽ മലയാളത്തിലെ സൂപ്പർ താരം പ്രധാന വേഷത്തിലെത്തുമെന്ന് ആർ എസ് വിമൽ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

‘തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം.
തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു. ‘ധര്‍മരാജ്യ’. VIRTUAL PRODUCTION ന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ. മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക. ശ്രീ പത്മനാഭന് പ്രാര്‍ത്ഥനകളോടെ.’- ആർ എസ് വിമൽ കുറിക്കുന്നു.

Read More: വെള്ളത്തിൽ വീണ് ജീവനുവേണ്ടി പിടഞ്ഞ പക്ഷിയെ രക്ഷിച്ച് കരടി- വീഡിയോ കാണാം

‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന ചിത്രത്തിലൂടെയാണ് ആർ എസ് വിമൽ സിനിമാലോകത്തേക്ക് ചുവടുവച്ചത്. വിക്രമിനെ നായകനാക്കി ഒരുക്കുന്ന ‘കർണന്റെ’ പണിപ്പുരയിലാണിപ്പോൾ ആർ എസ് വിമൽ.

Story highlights-r s vimal annonced his next movie