വെള്ളത്തിൽ വീണ് ജീവനുവേണ്ടി പിടഞ്ഞ പക്ഷിയെ രക്ഷിച്ച് കരടി- വീഡിയോ കാണാം

July 14, 2020

പലപ്പോഴും മനുഷ്യനെ അമ്പരപ്പിക്കാറുണ്ട് മൃഗങ്ങളുടെ പ്രവർത്തികൾ. സഹാനുഭൂതിയോടെയും കാരുണ്യത്തോടെയും അവ പ്രവർത്തിക്കുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ജീവനുവേണ്ടി പിടഞ്ഞ പക്ഷിയെ രക്ഷിച്ച് താരമാകുകയാണ് ഇപ്പോൾ ഒരു കരടി.

കുളത്തിനു സമീപത്തുകൂടി അലസമായി നടന്നുപോകുകയാണ് കരടി. അപ്പോഴാണ് വെള്ളത്തിൽ ജീവനുവേണ്ടി ആഴങ്ങളിലേക്ക് മുങ്ങിയും പൊങ്ങിയും പിടയുന്ന പക്ഷിയെ കരടി കണ്ടത്.

Read More:അന്ധനായ മനുഷ്യന് മുന്നിലെ പ്രതിസന്ധി ‘എടുത്തുകളഞ്ഞ്’ നായയുടെ കരുതല്‍; ഹൃദയംതൊട്ട് ഒരു വീഡിയോ

ഒന്ന് നോക്കിനിന്നശേഷം മെല്ലെ കുളത്തിലേക്ക് കയ്യിട്ട് പക്ഷിയെ രക്ഷിച്ച് കരയിൽ കിടത്തി. പക്ഷിക്ക് ജീവനുണ്ടെന്നു ഉറപ്പു വരുത്തിയിട്ടാണ് കരടി തിരിഞ്ഞുനടക്കുന്നത്. മനസ്സലിയിക്കുന്ന പ്രവർത്തിയിലൂടെ താരമാകുകയാണ് ഈ കരടി.

Story highlights-Bear saves a bird’s life