സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്ന ‘രജനികാന്ത് സ്റ്റൈല്‍ ദോശയും ചായയും’

February 24, 2021
Rajinikanth Style Tea and Dosa

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. പ്രായഭേദമന്യേ പലരും ഇക്കാലത്ത് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാറുമുണ്ട്. പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍മീഡിയയിലൂടെ ഒരു വിരല്‍ത്തുമ്പിനരികെ നമുക്ക് ലഭ്യമാകുന്നു. ഇതുതന്നെയാണ് സമൂഹമാധ്യമങ്ങളുടെ ജനസ്വീകാര്യത ഇത്രമേല്‍ വര്‍ധിപ്പിച്ചതും.

കൗതുകം നിറയ്ക്കുന്ന പല കാഴ്ചകളും സൈബര്‍ ഇടങ്ങളില്‍ വൈറലാകാറുണ്ട്. പ്രത്യേകിച്ച് ചില രസികന്‍ പാചക കലകള്‍. അത്തരത്തിലുള്ള രണ്ട് വീഡിയോകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ചലച്ചിത്രതാരം രജനികാന്തിന്റെ ആരാധകനായ മുത്തു എന്നയാളുടെ ദോശയാണ് വൈറലാകുന്ന ഒരു വീഡിയോ. ദോശ തയാറാക്കുമ്പോഴും വിളമ്പുമ്പോഴുമെല്ലാം രജനികാന്തിന്റെ ഭാവങ്ങളും ചടുലതയും പ്രകടിപ്പിയ്ക്കുന്നു മുത്തു. മുംബൈയിലെ ഒരു ദോശക്കടയില്‍ നിന്നുള്ളതാണ് ഈ വീഡിയോ.

Read more: രോഗാവസ്ഥയെ എഴുതി തോല്‍പ്പിച്ച മിടുക്കി; അറിയാം ഈ ജീവിതം

ഇനി മറ്റൊരു രജനികാന്ത് ആരാധകന്‍ ചായയടിയ്ക്കുന്നതാകട്ടെ താരത്തിന്റെ സ്റ്റൈല്‍ അനുകരിച്ചുകൊണ്ട്. ഡോളി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു ചായക്കടയിലാണ് ഡോളി അല്‍പം വെറൈറ്റിയായി ചായയടിയ്ക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ വൈറലാണ് ഈ ദോശയുണ്ടാക്കലും ചായയടിയും.

Story highlights: Rajinikanth Style Tea and Dosa