‘ഫുട്പ്രിന്റ്സ് ഓൺ വാട്ടറി’ൽ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും ഭാഗമാകും

February 26, 2021

നിമിഷ സജയൻ, ആദിൽ ഹുസ്സൈൻ, ലെന എന്നിവർ അണിനിരക്കുന്ന ഫുട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന ചിത്രത്തിന്റെ ഭാഗമാകാൻ ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയും. സിനിമയിൽ ആദിൽ ഹുസ്സൈന്റെ മകളുടെ വേഷത്തിലാണ് നിമിഷ അഭിനയിക്കുന്നത്.

നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്-ഇന്ത്യൻ ചിത്രമാണ് ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’. ലണ്ടനിലെ അനധികൃത കുടിയേറ്റ കുടുംബത്തിന്റെ കഥ പങ്കുവയ്ക്കുന്ന ചിത്രത്തിന് നീത ശ്യാമാണ് തിരക്കഥ ഒരുക്കിയത്. മകളെ കാണാതാകുമ്പോൾ ഒരു കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. ദി പ്രൊഡക്ഷൻ ഹെഡ്ക്വാർട്ടേഴ്സിന്റെ ബാനറിൽ മോഹൻ നാടാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Read More: ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്

 ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ചിത്രത്തിൽ അമ്മയും മകളുമായാണ് ലെനയും നിമിഷയും വേഷമിടുന്നത്. ഇംഗ്ലീഷ് നടൻ അന്റോണിയോയാണ് നിമിഷയുടെ നായകൻ. ഛായാഗ്രഹണം അഴകപ്പൻ. ചിത്രം 2021 ൽ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിലും കൊച്ചിയിലുമായി പൂർത്തിയാക്കിയത്. കുമ്പളങ്ങിയിലായിരുന്നു ഷൂട്ടിംഗ് പൂർത്തിയായത്.

Story highlights- Resul Pookutty is part of Foot Prints on Water’s crew