ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്

February 25, 2021
Be Unique dance group performance in Comedy Utsavam

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റെ ചാപ്റ്റര്‍ 2 -നും വന്‍ വരവേല്‍പ്. അതിഗംഭീരമായ ദൃശ്യവിസ്മയമാണ് ചാപ്റ്റര്‍ 2 ലും പ്രേക്ഷകര്‍ക്കായി എത്തുന്നത്. ഇന്ത്യയുടെ അഭിമാനമായ ഒരു നൃത്തസംഘവും കോമഡി ഉത്സവത്തിന്റെ മഹനീയ വേദിയിലെത്തി.

രാജോഷി, രാഹുല്‍, രജിത്, ജിത്തു എന്നിവര്‍ രാജസ്ഥാനില്‍ നിന്നുമാണ് കോമഡി ഉത്സവത്തിന്റേ വേദിയിലെത്തിയത്. ഈ നാല്‍വര്‍ സംഘം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതാകട്ടെ അതിഗംഭീരമായൊരു ഡാന്‍സ് പെര്‍ഫോമെന്‍സും. പത്ത് വര്‍ഷത്തോളമായി ഈ നര്‍ത്തകര്‍ നൃത്തരംഗത്ത് ശ്രദ്ധേയമായിട്ട്. ബി യുണീക് എന്ന പേരിലുള്ള ഇവരുടെ ട്രൂപ്പും ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞു. അമേരിക്കാസ് ഗോട്ട് ടാലന്റിലും ഏഷ്യാ ഗോട്ട് ടാലന്റിലുമെല്ലാം ഇന്ത്യയെ പ്രതിനിധീകരിയ്ക്കുന്ന ടീമാണ് ഇവര്‍. (ദൃശ്യങ്ങളില്‍ കാണുന്ന പെര്‍ഫോമെന്‍സ് അനുകരിക്കുന്നത് അപകടകരമാണ്)

അതേസമയം എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും രാത്രി 9.30 ന് ഫ്‌ളവേഴ്‌സ് ടിവിയില്‍ കോമഡി ഉത്സവം ചാപ്റ്റര്‍ 2 പ്രേക്ഷകര്‍ക്ക് ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിയ്ക്കും. ലോകടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ചിരിയും കലയും ഇഴചേര്‍ത്ത് ഒരു പരിപാടി പ്രേക്ഷകരിലേക്കെത്തിയത്. കോമഡി ഉത്സവം എന്ന മനോഹരമായ പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതും ദൃശ്യ വിസ്മയങ്ങളാണ്.

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്ളവേഴ്സ് കോമഡി ഉത്സവം വഴിയൊരുക്കി.

Story highlights: Be Unique dance group performance in Comedy Utsavam