130 വർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ അപൂർവ അഥിതി; ഹാരി പോർട്ടർ ചിത്രങ്ങളിലെ ദൂതനെ കണ്ട ആവേശത്തിൽ സോഷ്യൽ മീഡിയ

snowy owl spotted after 130 years

മനുഷ്യന് പുറമെ പക്ഷികളും മൃഗങ്ങളുമൊക്കെ സോഷ്യൽ ലോകത്ത് വൈറലാകാറുണ്ട്. രസകരവും കൗതുകം നിറഞ്ഞതുമായ പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ നിരവധി വീഡിയോകലും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു. ഇപ്പോഴിതാ അത്തരത്തിൽ സൈബര്‍ലോകത്ത് ശ്രദ്ധ നേടുകയാണ് ഒരു പക്ഷി. ഹാരി പോർട്ടർ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അപൂർവ ഇനത്തിൽപ്പെട്ട സ്നോയി ഔൾ എന്ന പക്ഷിയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അപൂർവ ഇനത്തിൽപെട്ട ഈ പക്ഷിയെ 130 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലാണ് ഈ അപൂർവ അതിഥി വിരുന്നെത്തിയത്. ഇതിന് മുൻപ് 1890 ലാണ് അവസാനമായി ഈ പക്ഷിയെ കണ്ടത്. വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെട്ട ഈ മൂങ്ങയുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

Read also:കാറുകൾ നിരോധിച്ച ഗ്രാമത്തിൽ കാൽനടയായി കാഴ്ചകൾ കാണാം- ചരിത്രം പേറി ഹോക്സ്ഹെഡ്

തൂവെള്ള നിറത്തിലുള്ള ഈ പക്ഷിയുടെ തൂവലുകളിൽ തവിട്ട് നിറത്തിലുള്ള പുള്ളികളാണ് കാണപ്പെടുന്നത്. സെൻട്രൽ പാർക്കിലെത്തിയ ഈ പക്ഷി അവിടെത്തിയ ഒരു കാക്കയുമായി സൗഹൃദത്തിലാകുന്നതും ചിത്രങ്ങളിൽ കാണുന്നുണ്ട്. പാർക്കിലെത്തിയ സന്ദർശകർ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ ഹാരി പോർട്ടർ ചിത്രങ്ങളിലെ ദൂതനായ ഹെഡ്‍വിഗിനെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് പലരും. അതേസമയം ഉത്തരമേഖലയിൽ സാധാരണയായി കണ്ടുവന്നിരുന്ന ഈ ഇനത്തിൽപ്പെട്ട പക്ഷികൾ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. മൂങ്ങകളുടെ ഇനത്തിപ്പെട്ട ഈ പക്ഷികൾ പക്ഷെ നിശാസഞ്ചാരികളല്ല.

Story Highlights:snowy owl spotted after 130 years