തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ; ‘ബസന്തി’യായി കിടിലന്‍ പ്രകടനം: വീഡിയോ

Thankachan Vithura as Basanthi in Flowers Star Magic

വേഷപ്പകര്‍ച്ചയുടെ കാര്യത്തില്‍ തങ്കച്ചനെ വെല്ലാന്‍ മിനിസ്‌ക്രീനില്‍ വേറെയാളില്ല. ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ ഗംഭീര പ്രകടനങ്ങളാണ് തങ്കച്ചന്‍ കാഴ്ചവയ്ക്കുന്നത്. വേഷപ്പകര്‍ച്ചയില്‍ അതിശയിപ്പിയ്ക്കുകയാണ് താരം ഓരോ തവണയും.

പ്രേക്ഷകര്‍ ഏറെയിഷ്ടത്തോടെ തങ്കൂ എന്ന് വിൡയ്ക്കുന്ന തങ്കച്ചന്‍ വിതുര വേഷപ്പകര്‍ച്ചകള്‍ക്കൊണ്ട് കാഴ്ചക്കാര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ ഈ പറക്കും തളിക’ എന്ന ചിത്രത്തിലെ ബസന്തി ആയും ഗംഭീര പ്രകടനമാണ് തങ്കച്ചന്‍ കാഴ്ചവെച്ചത്. സിനിമയില്‍ ഈ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന നടി നിത്യാ ദാസിന്റെ സാന്നിധ്യവും സ്റ്റാര്‍ മാജിക്കിനെ കൂടുതല്‍ രസകരമാക്കി.

Read more: എങ്ങനെ കൈയടിക്കാതിരിയ്ക്കും ഈ പ്രകടനത്തിന്; അതിഗംഭീരം എന്നല്ലാതെ എന്ത് പറയാന്‍…: വീഡിയോ

തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. കുട്ടിക്കാലം മുതല്‍ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ക്കേ തങ്കച്ചനെ പ്രേക്ഷകരും ഹൃദയത്തിലേറ്റി.

Story highlights: Thankachan Vithura as Basanthi in Flowers Star Magic