‘റാ റാ റാസ്പുടിൻ…’ ​ഗാനത്തിന് ഗംഭീരമായി നൃത്തം ചെയ്ത് മുക്തയും മകൾ കൺമണിക്കുട്ടിയും; വിഡിയോ

October 15, 2021

ചില പാട്ടുകൾ സമൂഹമാധ്യമങ്ങളിലും ഹിറ്റായി മാറാറുണ്ട്. റാ റാ റാസ്പുടിന്‍ എന്ന ​ഗാനവും അത്തരത്തിൽ സൂപ്പർഹിറ്റായതാണ്. നിരവധിപ്പേരാണ് ഈ ​ഗാനത്തിന് ​നൃത്തപ്രകടനങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതും. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മുക്തയും മകളും ചേർന്ന് റാസ്പുടിന്‍ ​ഗാനത്തിന് ഒരുക്കിയ നൃത്തവും സൈബർ ഇടങ്ങളിൽ കൈയടി നേടുന്നു.

ലോക മലയാളികൾക്ക് വേറിട്ട ആസ്വാദനം സമ്മാനിയ്ക്കുന്ന ഫ്ളവേഴ്സ് സ്റ്റാർ മാജിക്കിൽ അഥിതികളായെത്തിയപ്പോഴായിരുന്നു മുക്തയും മകൾ കിയാര എന്ന കൺമണിക്കുട്ടിയും ചേര്‍ന്ന് നൃത്തം ചെയ്തത്. ഇരുവരും ചേർന്ന് ഗംഭീരമായ ആസ്വാദന വിരുന്നാണ് പ്രേക്ഷകർക്കായി ഒരുക്കിയതും. മലയാളം- തമിഴ് ചലച്ചിത്ര താരമാണ് മുക്ത. ലാൽ ജോസ് സംവിധാനം നിർവഹിച്ച അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ചലച്ചിത്ര പ്രവേശനം. 2006-ലാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സീരിയൽ രംഗത്തും സജീവമാണ് താരം.

Read more: ഇസ്തിരി കടയിലെ കഷ്ടതകളിൽ നിന്നും നാൽപത്തൊന്നാം വയസിൽ നേടിയ ഡോക്ടറേറ്റ്; ഇന്ന് കോളേജ് അധ്യാപിക- മാതൃകയാണ് ഡോക്ടർ അമ്പിളി

അതേസമയം ബോണി എം എന്ന സംഗീത ഗ്രൂപ്പ് പാടി ഹിറ്റാക്കിയതാണ് റാ റാ റാസ്പുടിൻ എന്ന ഗാനം. മലയാളികൾക്കിടയിലും ഈ ഗാനം മികച്ച സ്വീകാര്യത നേടി. റഷ്യയിലെ സാർ നിക്കോളാസ് രണ്ടാമന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തും ഉപദേശകനുമായ ഗ്രിഗറി റാസ്പുട്ടിനെക്കുറിച്ചുള്ള ഒരു സെമി ആത്മകഥാ ഗാനം എന്ന് റാസ്പുടിൻ ഗാനത്തെ വിശേഷിപ്പിക്കാം.

Story highlights: Muktha and daughter dance performance on Flowers Star Magic