‘ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി..’; കൺമണിക്കൊപ്പം ഈണത്തിൽ പാടി മുക്ത- വിഡിയോ

July 22, 2022

മലയാള സിനിമയുടെ പ്രിയങ്കരിയായ നടിയാണ് മുക്ത. വിവാഹശേഷം ടെലിവിഷൻ പരമ്പരകളിലാണ് മുക്ത സജീവമായിരിക്കുന്നത്. അമ്മയുടെ പാത പിന്തുടർന്ന് അഭിനയലോകത്തേക്ക് എത്തിയിരിക്കുകയാണ് മകൾ കൺമണി എന്ന കിയാര. പത്താംവളവ് എന്ന ചിത്രത്തിലൂടെയാണ് കൺമണി അഭിനയലോകത്ത് ചുവടുവെച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് അമ്മയും മകളും. മാത്രമല്ല, ഫ്‌ളവേഴ്‌സ് ടി വി കുടുംബാംഗമെന്നു തന്നെ പറയാം മുക്തയെ. കൂടത്തായി എന്ന പരമ്പരയിൽ വേഷമിട്ടതുമുതൽ സ്റ്റാർ മാജിക്, ഫ്‌ളവേഴ്‌സ് ഒരുകോടി തുടങ്ങിയ പരിപാടികളിലെല്ലാം മുക്ത അതിഥിയായി എത്തിയിരുന്നു. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയ അമ്മമാരുടെ സംസ്ഥാന സമ്മേളനം പരിപാടിയിലും കൺമണിക്കൊപ്പം എത്തിയിരിക്കുകയാണ് മുക്ത.

വിശേഷങ്ങൾക്കൊപ്പം പാട്ടിലൂടെയാണ് മുക്തയും കൺമണിയും പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി..’ എന്ന ഗാനമാണ് അമ്മയും മോളും ചേർന്ന് ആലപിക്കുന്നത്.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്‌ക്രീനിൽ നിറസാന്നിധ്യമാണ് മുക്ത. സമൂഹമാധ്യമങ്ങളിൽ സജീവമായ മുക്തയുടെ മകൾ കിയാരയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

Read Also: ഇരുപതുവർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായവർ; കെഎസ്ആർടിസി ബസിൽ ഒന്നിച്ച് ജോലിയും- ഉള്ളുതൊട്ടൊരു പ്രണയകഥ

അതേസമയം, മുക്തയെക്കാൾ ആരാധകരാണ് മകൾ കണ്മണിക്ക് ഇൻസ്റാഗ്രാമിലൂടെ. കുക്കിംഗ്, ഡാൻസിംഗ് തുടങ്ങി എല്ലാ മേഖലയിലും ചെറുപ്പത്തിൽ തന്നെ സാന്നിധ്യം അറിയിച്ച ആളാണ് കണ്മണി. നിഷ്‌കളങ്കത നിറഞ്ഞ ചിരിയോടെയുള്ള കണ്‍മണിയുടെ സംസാരരീതി ഏറെ രസകരമാണ്. 

Story highlights- muktha and kanamni’s performance in flowers tv event