‘കാവാല’യിൽ ആരാധകരെ മയക്കി കണ്മണിക്കുട്ടി; വൈറലായി വിഡിയോ…

July 27, 2023

കണ്മണിക്കുട്ടി ഇന്ന് മലയാളികൾക്ക് സുപരിചിതയാണ്. രസകരമായ വിഡിയോകളുമായി സോഷ്യൽ ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ചലച്ചിത്രതാരം മുക്തയുടെ മകൾ കൺമണിയുടെ വിഡിയോകൾക്കായി ആരാധകർ കാത്തിരിക്കാറുമുണ്ട്.

പാട്ടും നൃത്തവും കൊച്ചുവർത്തമാനങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുള്ള കണ്മണികുട്ടിയുടെ ഏറ്റവും പുതിയ വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന രജനികാന്ത് ചിത്രത്തിലെ ‘കാവാല’ എന്ന ഗാനത്തിനാണ് കണ്മണി ചുവടുവെച്ചിരിക്കുന്നത്.

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയാണ് ആ പാട്ടിനു നൃത്തച്ചുവടുകളുമായി സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കണ്മണി എന്ന ഓമന പേരിട്ടു വിളിക്കുന്ന കിയാരയുടെ ക്യൂട്ട് ചുവടുകൾ ആളുകളെ കീഴടക്കിയിരിക്കുകയാണ്. ചിത്രത്തിലെ നായിക തമന്നയുടേതിന് സമാനമാക്കി ചുവന്ന ടോപ്പും ജീൻസും അണിഞ്ഞു.

Read more: മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു; ജിയോ ബേബിയുടെ കാതലിൽ നായിക ജ്യോതിക

ഇടതൂർന്ന നീണ്ട തലമുടിയും ഒക്കെ ഒരുക്കിയാണ് കൺമണിയുടെ നൃത്തം. കുഞ്ഞുമുഖത്ത് വിരിയുന്ന ഭാവങ്ങളും എല്ലാം ചേർന്ന് അതിമനോഹരമായാണ് കണ്മണി ചുവടുവെച്ചിരിക്കുന്നത്.

മുക്തയാണ് മകളുടെ വിഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. സിനിമ താരങ്ങളടക്കം നിരവധി പേർ കൺമണിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Story highlights: Muktha share Kaavaalaa dance video of Kanmani…