പ്രായം മറന്നും യാത്ര തുടർന്ന് സുധ; 69 വയസ്സിനിടെ സന്ദർശിച്ചത് 66 രാജ്യങ്ങൾ

Sudha-Mahalingam

അതിരുകളില്ലാത്ത യാത്രകൾ സ്വപ്നം കാണുന്നവരാണ് നമ്മളിൽ പലരും, വ്യത്യസ്തവും ആകർഷകവുമായ ഇടങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രകൾ ഇന്നും തുടരുകയാണ്.. അത്തരത്തിൽ ഇഷ്ടഇടങ്ങളിലേക്ക് തനിയെ യാത്ര ചെയ്യുന്ന ഒരു 69 കാരിയാണ് സോഷ്യൽ ഇടങ്ങളിൽ അടക്കം ശ്രദ്ധിക്കപ്പെട്ട സുധ മഹാലിംഗം. ഇതിനോടകം 66 രാജ്യങ്ങളിൽ യാത്ര ചെയ്തു കഴിഞ്ഞ സുധ ചെന്നൈ സ്വദേശിയാണ്. ഇന്ന് നിരവധിപ്പേർക്ക് പ്രചോദനമായ സുധയുടെ യാത്രകൾ ആദ്യം ഭർത്താവിനും കുടുംബത്തിനുമൊപ്പമായിരുന്നു. എന്നാലിന്ന് ലോകത്തിന്റെ ഏത് കോണിൽ വേണമെങ്കിലും തനിയെ യാത്ര ചെയ്യാൻ റെഡിയാണ് സുധ.

വിവാഹ ശേഷം ഭർത്താവിനൊപ്പം താമസമാക്കിയിരുന്ന സുധയ്ക്കും കുടുംബത്തിനും ഭർത്താവിന്റെ ജോലിയുടെ ഭാഗമായി നിരവധി ഇടങ്ങളിലേക്ക് സ്ഥലം മാറേണ്ടിവന്നു. 39 വർഷത്തിനിടെ ഏകദേശം 16 സ്ഥലങ്ങളിൽ ഇവർ താമസിച്ചു. എന്നാൽ ഭർത്താവിനൊപ്പം മാത്രം യാത്ര ചെയ്തിരുന്ന സുധ ഒരിക്കൽ തനിയെ യാത്ര ചെയ്യാൻ തീരുമാനിച്ചു. അഞ്ച് വയസുകാരനായ മകനെ വീട്ടിലാക്കി 32 ദിവസത്തെ ട്രക്കിങ്ങിനാണ് സുധ അന്ന് പോയത്. എന്നാൽ ആ യാത്ര ജീവിതത്തിന്റെ വലിയ ടേണിങ് പോയിന്റായിരുന്നു.

Read also:ലക്ഷക്കണക്കിന് മരതകങ്ങൾ ഉപയോഗിച്ചൊരുക്കിയ ആരാധനാലയം; പിന്നിലുണ്ടൊരു സ്നേഹത്തിന്റെ കഥ

1996 ലാണ് ആദ്യമായി സുധ തനിയെ യാത്ര ചെയ്തത്. അന്ന് ഒറ്റയ്ക്കുള്ള യാത്രകൾ അല്പം ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇന്ന് ഇന്റർനെറ്റും ഓൺലൈൻ സംവിധാനങ്ങളുമൊക്കെ വന്നതോടെ യാത്രകൾ കൂടുതൽ എളുപ്പമായി. ഇതിനോടകം ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഏകദേശം 66 ഓളം രാജ്യങ്ങൾ സഞ്ചരിച്ചുകഴിഞ്ഞു സുധ. വിവിധ ഭാഷകൾ, വിവിധ സംസ്‌കാരങ്ങൾ എന്നിവയൊക്കെ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ സുധ 69 ആം വയസിലും കൂടുതൽ ഊർജസ്വലതയോടെ യാത്രകൾ തുടരുകയാണ്.

Story Highlights: 69 year old woman visits 66 countries