തെരുവിൽ പാട്ടപെറുക്കി ജീവിച്ചത് 24 വർഷം; സോഷ്യൽ ഇടങ്ങൾ ആഘോഷമാക്കിയ വിവാഹത്തിന് പിന്നിൽ…

March 1, 2021
homeless couple for 24 years to get married

സോഷ്യൽ മീഡിയ ഇടങ്ങൾ ഉൾപ്പെടെ ആഘോഷമാക്കിയതാരുന്നു റോസ്‌ലിൻ ഫെററുടെയും റോമേൽ ബാസ്‌ക്കോയുടെയും വിവാഹം. അമ്പത് വയസുകഴിഞ്ഞ റോസ്‌ലിന്റെയും അമ്പത്തഞ്ച് വയസുകഴിഞ്ഞ റൊമേൽ ബാസ്‌ക്കോയുടെയും വിവാഹം വളരെ ആഘോഷപൂർവ്വമായിരുന്നു. റോസ്‌ലിൻ തൂവെള്ള നിറത്തിലുള്ള ഗൗണും, റോമേൽ വെള്ള സ്യൂട്ടുമണിഞ്ഞാണ് വിവാഹത്തിനായി ഒരുങ്ങിയത്…എന്നാൽ സോഷ്യൽ മീഡിയ ഇടങ്ങൾ ആഘോഷമാക്കിയ ഈ വിവാഹത്തിന് പിന്നിലുണ്ട് ഹൃദ്യമായ ഒരു കഥ.

ഫിലിപ്പീൻസിലെ തെരുവിൽ പാട്ട പെറുക്കി ഉപജീവനമാർഗം കണ്ടെത്തിയവരാണ് റോസ്‌ലിൻ ഫെററും റോമേൽ ബാസ്‌ക്കോയും. തലചായ്ക്കാൻ സ്വന്തമായി ഒരു വീടോ, ഒരു സെന്റ് സ്ഥലമോ പോലും ഇല്ലാത്തവരാണ് ഇരുവരും. എങ്കിലും ഈ ദാരിദ്ര്യത്തിനിടയിലും ഇരുവരും വളരെ സ്‌നേഹത്തോടെയാണ് ജീവിച്ചത്. വർഷങ്ങളായുള്ള ഇരുവരുടെയും ആഗ്രഹമായിരുന്നു പള്ളിയിൽവെച്ച് മനോഹരമായ വസ്ത്രം ധരിച്ച് നല്ല രീതിയിൽ വിവാഹം നടത്തുക എന്നത്. പക്ഷെ ഇതിനുള്ള സാമ്പത്തീക ശേഷി ഇവർക്ക് ഉണ്ടായിരുന്നില്ല.

Read also:കാലുകൾ രണ്ടും നഷ്ടപ്പെട്ടു; ജീവിതം തിരിച്ചുപിടിച്ചത് മനസാന്നിധ്യംകൊണ്ട്, മാതൃകയായി ഒരു പെൺകുട്ടി

എന്നാൽ ഇരുവരുടെയും മനസിൽ ഒളിപ്പിച്ച ഈ ആഗ്രഹത്തിന് സാക്ഷാത്കാരമാകുകയായിരുന്നു കഴിഞ്ഞ ദിവസം. തെരുവിൽ കുപ്പിയും പാട്ടയും പെറുക്കുന്നതിനിടെയിൽ പരിചയപ്പെട്ട ഹെയർ ഡ്രസ്സർ റിച്ചാർഡ് സ്ട്രാൻഡ്സാണ് ഇരുവരുടെയും പ്രണയസാക്ഷാത്കാരത്തിന് വഴിതെളിച്ചത്.

വിവാഹത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത് റിച്ചാർഡാണ്. യഥാർത്ഥ സ്നേഹം ആഘോഷിക്കപ്പെടേണ്ടതാണ് എന്നാണ് ഇവരുടെ വിവാഹം മനോഹരമാക്കികൊണ്ട് റിച്ചാർഡ് പറഞ്ഞത്.

Story Highlights:homeless couple for 24 years to get married