യുദ്ധക്കപ്പലുകളിൽ ഇനി വനിതാ സാന്നിധ്യവും; 23 വർഷങ്ങൾക്ക് ശേഷം പുതിയ മാറ്റങ്ങളുമായി നാവിക സേന

navy

രാജ്യത്തിന് അഭിമാനമായി ഇന്ത്യൻ നാവികസേനയിൽ ഇനി സ്‌ത്രീ സാന്നിധ്യവും. 23 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ വനിതാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്. നാല് വനിതകളെയാണ് യുദ്ധക്കപ്പലുകളിൽ ജോലിക്കായി സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

അതേസമയം 1998 ലാണ് യുദ്ധക്കപ്പലുകളിൽ വനിതകളെ വിന്യസിക്കാൻ തീരുമാനമായത്. എന്നാൽ ആ തീരുമാനം പിന്നീട് മാറ്റിയിരുന്നു. ഇപ്പോൾ 23 വർഷങ്ങൾക്ക് ശേഷമാണ് ഈ സ്ഥാനത്തേക്ക് വനിതകളെ ഏർപ്പെടുത്തുന്നത്. നാല് വനിതകളെ സ്ഥിരപ്പെടുത്തിയതിൽ രണ്ടു പേർ ഐ എൻ എസ് വിക്രമാദിത്യയിലും രണ്ടു പേർ ഐ എൻ എസ് ശക്തിയിലുമാണ് വിന്യസിച്ചിരിക്കുന്നത്.

Read also:പ്രായം മറന്നും യാത്ര തുടർന്ന് സുധ; 69 വയസ്സിനിടെ സന്ദർശിച്ചത് 66 രാജ്യങ്ങൾ

നേരത്തെ നാവികസേനയുടെ യുദ്ധവിമാനങ്ങൾ പറത്താൻ വനിത പൈലറ്റുമാരെ നിയോഗിച്ചിരുന്നു. ബിഹാർ സ്വദേശിനി ശിവാംഗി, ഉത്തർപ്രദേശ് സ്വദേശിനി ശുഭാംഗി സ്വരൂപ്, ഡൽഹി സ്വദേശിനി ദിവ്യ ശർമ്മ എന്നിവരാണ് നേവിയുടെ ഡോർണിയർ വിമാനത്തിലെ പരിശീലനം പൂർത്തിയാക്കിയ വനിതാ പൈലറ്റുമാർ. ഇതോടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് നേവിയുടെ യുദ്ധവിമാനം പറത്താൻ വനിതകളെ നിയോഗിച്ചത്.

Story Highlights:indian navys first batch of women officers on warships