തിയേറ്ററിൽ 50 ദിനങ്ങൾ പിന്നിട്ട് ‘മാസ്റ്റർ’; ക്‌ളൈമാക്‌സ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് മാസ്റ്റർ. വിജയ്, വിജയ് സേതുപതി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കിയ മാസ്റ്ററാണ് ലോക്ക് ഡൗണിന് ശേഷം തിയേറ്റർ പ്രവർത്തന സജ്ജമായപ്പോൾ ആദ്യം പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ, ചിത്രം അൻപതുദിനങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ചിത്രം ഇത്രയും ദിവസം തിയേറ്ററിൽ വിജയകരമായി പ്രദർശനം പൂർത്തിയാക്കിയതിന്റെ സന്തോഷം സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ പങ്കുവെച്ചുകൊണ്ട് ആഘോഷമാക്കുകയാണ് ലോകേഷ് കനകരാജ്.

വിജയ്ക്കും വിജയ് സേതുപതിക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജനുവരി 13നാണ് മാസ്റ്റർ തിയേറ്ററുകളിൽ എത്തിയത്. ഒരുവർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ ‘മാസ്റ്റർ’ അണിയറപ്രവർത്തകർ തിയേറ്ററുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. പൊങ്കൽ റിലീസായി ചിത്രം തമിഴ്‌നാട്ടിൽ എത്തിയപ്പോൾ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നായിരുന്നു.

Read More: തുടക്കക്കാരനായ ഒരു വില്ലനൊപ്പം പോസ് ചെയ്ത നായിക; ‘വീണ്ടും ലിസ’യുടെ ഓർമ്മകളിൽ ആക്ഷൻ ഹീറോ ബാബു ആന്റണി

ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് മാസ്റ്റർ.  തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. തിയേറ്ററുകളിലെത്തി പതിനേഴ് ദിവസം പിന്നിട്ടപ്പോഴാണ് ചിത്രം ഒ.ടി.ടി റിലീസ് ചെയ്തത്. ചിത്രം ഇതിനോടകം ഇരുന്നൂറ് കോടി കളക്ഷന്‍ നേടി കഴിഞ്ഞു.

Story highlights- Lokesh thanks Vijay and Vijay Sethupathi as ‘Master’ finishes 50 days