തുടക്കക്കാരനായ ഒരു വില്ലനൊപ്പം പോസ് ചെയ്ത നായിക; ‘വീണ്ടും ലിസ’യുടെ ഓർമ്മകളിൽ ആക്ഷൻ ഹീറോ ബാബു ആന്റണി

babu antony

ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ആക്ഷൻ ഹീറോയെന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ബാബു ആന്റണി. കഴിഞ്ഞ കുറച്ച് നാളുകളായി വെള്ളിത്തിരയിൽ നിന്നും വിട്ടുനിൽക്കുന്ന താരമിപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ‘വീണ്ടും ലിസ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ചിത്രമാണ് ബാബു ആന്റണി പങ്കുവച്ചിരിക്കുന്നത്. ‘വില്ലനൊപ്പം പോസ് ചെയ്ത നായിക’ എന്ന ക്യാപ്‌ഷനോടെ നടി ശാരിക്കൊപ്പമുള്ള ചിത്രമാണ് ബാബു ആന്റണി ഷെയർ ചെയ്തിരിക്കുന്നത്.

അതേസമയം ബാബു ആന്റണിയെ പ്രധാന കഥാപാത്രമാക്കി ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് ‘പവർ സ്റ്റാർ’. ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാൻ, അബു സലിം എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാമും അഭിനയിക്കുന്നുണ്ട്. ഇവർക്കും പുറമെ കന്നഡ താരം ശ്രേയസ് മഞ്ജുവും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read also:ആനകൾക്കായി പോരാടി റാണയും വിഷ്ണു വിശാലും; ശ്രദ്ധനേടി ‘കാടൻ’ ട്രെയ്‌ലർ

അടുത്തിടെ ഹോളിവുഡിലും താരം അഭിനയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്ത ബുള്ളറ്റ് ബ്ലേഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിച്ചത്. 1980 കളിൽ വില്ലനായും പിന്നീട് നായകനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് ബാബു ആന്റണി. വീണ്ടും വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുന്ന താരത്തിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

“വീണ്ടും ലിസ” എന്ന ചിത്രത്തിൽ ഞാൻ നായകൻ അല്ല. ഷൂട്ടിങ്ങിനിടയിൽ, ഊട്ടിയിൽ, നായിക ശാരിയോട് ഞാൻ ചോദിച്ചു .” നമുക്ക് ഒരു പടം എടുത്താലോ”. ശാരി ഒരു മടിയും കൂടാതെ തുടക്കക്കാരനായ ഒരു വില്ലന്റെ കൂടെ പോസ് ചെയ്തു😍😍😍🙏

Posted by Babu Antony on Wednesday, March 3, 2021

Story Highlights:babu antony shares photo with shari memories